ദോഹ:ആർജവവും ഇഛാശക്‌തിയുമുള്ള ഒരു നേതാവിൻറെ ഉജ്വലമായ ശബ്‌ദം.രാജ്യത്തിൻറെ
അന്തസും അഭിമാനവും ആർക്കും പണയം വെക്കുകയില്ലെന്നും ഏത് വിഷയത്തിലും
സംഭാഷണത്തിന് തയ്യാറാണെന്നും അമീർ. ഇത്തരം പരീക്ഷണങ്ങൾ നല്ല ഭാവിക്ക്
വേണ്ടി ആയേക്കാമെന്നും കഠിനാധ്വാനത്തിലൂടെ രാജ്യത്തിൻറെ പുരോഗതിക്കും
വേണ്ടി പ്രയത്നിക്കാൻ പൗരന്മാരോട് ആഹ്വാനം.പ്രതിസന്ധിയിൽ ഒപ്പം നിന്ന
രാജ്യങ്ങളെ പേരെടുത്ത് പറഞ്ഞും ഐക്യദാർഢ്യം അറിയിച്ച പ്രവാസികളെ
പ്രത്യേകമായി പരാമർശിച്ചും ആറ്റിക്കുറിക്കിയ സംസാരം.
ഖത്തറിന് എതിരായ ഉപരോധം നീക്കുന്നതിന് എത് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനി. എന്നാല്‍ ഖത്തറിന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള പരിഹാരമാര്‍ഗങ്ങളാവണം ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അന്തസും അഭിമാനവും പണയം വെക്കില്ലെന്നും ശൈഖ് തമിം വ്യക്തമാക്കി. ഖത്തര്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീര്‍
ജൂണ്‍ അഞ്ചിന് ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് അമീറിര്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനും ഉപരോധം നീക്കുന്നതിനും ഏത് തരത്തിലുള്ള നയതന്ത്രചര്‍ച്ചകള്‍ക്കും ഖത്തര്‍ തയ്യാറെണന്ന് അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനി പറഞ്ഞു.
രാജ്യത്തിനെതിരെ മുമ്പില്ലാത്തവിധം വിദ്വേഷപരമായ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത് മുന്‍കൂട്ടി നിശ്ചയിച്ചതാണ്. പരീക്ഷണഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോയത്, അതിനെ അതിജീവിച്ചിരുക്കുന്നു. പ്രതിസന്ധിയില്‍ ഒപ്പം നിന്ന രാജ്യങ്ങളെ അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ചു. മധ്യസ്ഥശ്രമങ്ങള്‍ക്ക് മുന്നിട്ട കുവൈത്തിനെയും പിന്തുണ നല്‍കിയ യുഎസ്, തുര്‍ക്കി ജര്‍മനി തുടങ്ങിയ രാജ്യങ്ങളെയും പ്രകീര്‍ത്തിച്ചു. രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രവാസികളെയും ഖത്തരി പൗരന്‍മാരെയും അഭിനന്ദിച്ചു.
നിക്ഷേപകര്‍ക്കായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തുറന്നിടണമെന്ന് പറഞ്ഞ അദ്ദേഹം സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്ന നിര്‍ദേശങ്ങളും നല്‍കിയതായി കൂട്ടിച്ചേര്‍ത്തു. ജൂണ്‍ അഞ്ചിനായിരുന്നു ഖത്തറിന് സൗദി നേതൃത്വം നല്‍കുന്ന അറബ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നും അറബ് രാജ്യങ്ങളുടെ പൊതു ശത്രുവായ ഇറാനുമായി ബന്ധം സ്ഥാപിക്കുന്നുവെന്നും ആരോപിച്ചാണ് ഉപരോധം. ഉപരോധം നീക്കുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിനും സൗദി നേതൃത്വം നല്‍കുന്ന അറബ് രാജ്യങ്ങള്‍ 13 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും ഖത്തര്‍ നിരാകരിക്കുകയായിരുന്നു.
സംസാരം അവസാനിപ്പിക്കുന്നതിന് മുമ്പ്, പരിശുദ്ധ മസ്‌ജിദുൽ അഖ്‌സയുടെ വിമോചനത്തിന് വേണ്ടി പോരടിക്കുന്ന, ഇന്നേ ദിവസവും സമരം ചെയ്‌ത ഫലസ്‌തീനികളെ പരാമർശിക്കാതെ അവർക്ക് വേണ്ടി പ്രാർഥിക്കാതെ ഈ സംസാരം എനിക്ക് അവസാനിപ്പിക്കാനാവില്ല' അദ്ദേഹം ഉപസംഹരിച്ചു.