ദോഹ:2020 മാര്‍ച്ച് രണ്ടാം വാരം.പ്രവാസ ജീവിതത്തില്‍ വിശിഷ്യാ ഈ ദിവസങ്ങളില്‍ ഒരു പ്രത്യേകതയുണ്ട്.അഥവാ ദേവാലയങ്ങളില്‍ നിന്നും അദാന്‍ മുഴങ്ങുന്നുണ്ട്.ഒപ്പം സ്വവസതികളില്‍ പ്രാര്‍ഥിക്കാനുള്ള ആഹ്വാനവും. ഈ സവിശേഷ സാഹചര്യത്തില്‍ ഇത്തരത്തിലൊരു ദിവസത്തിന് സാക്ഷിയാകേണ്ടി വരുമെന്നു സങ്കല്‍പ്പിച്ചിട്ടു പോലുമുണ്ടാകില്ല. മാത്രവുമല്ല ഈ വാരം ജുമുഅ നമസ്‌കാരം ഉണ്ടാകുകയില്ല.
ഇനി ഒരു അറിയിപ്പ് വരെ ദേവാലയങ്ങള്‍ അടഞ്ഞു കിടക്കും.വാണിജ്യ കേന്ദ്രങ്ങള്‍ തിരക്കൊഴിഞ്ഞിരിക്കുന്നു.മാളുകളുടെ കവാടങ്ങള്‍ അടഞ്ഞു.പൊതു മേഖലാ വാഹന സൗകര്യങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുന്നു.ഭോജന ശാലകള്‍ നിയന്ത്രണങ്ങളാല്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.
ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ അനിശ്ചിത കാലത്തേക്ക് അടച്ചു.ഖത്തറിന്റെ വ്യാവസായിക മേഖലയിലേയ്‌ക്കുള്ള പ്രവേശനം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.വിനോദ സഞ്ചാര കേന്ദ്രങ്ങളും പാര്‍ക്കുകളും താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. ഖത്തറിലെ പ്രമുഖ പത്ര സ്ഥാപനങ്ങള്‍ അച്ചടി നിര്‍ത്തി വെച്ചിരിക്കുന്നതായി അറിയിച്ചു.ആളുകള്‍ സംഗമിക്കുന്ന എല്ലാ ഇടങ്ങളും നിയന്ത്രിക്കാനും വേണ്ടി വന്നാല്‍ അടച്ചിടാനുമാണ് അധികൃതരുടെ തീരുമാനം.