ദോഹ:റമദാനേതര മാസങ്ങളിലേക്കുള്ള ഇന്ധനം ശേഖരിക്കാനുള്ള സുവര്‍ണ്ണാവസരത്തെ ബുദ്ധിപൂര്‍വം ഉപയോഗപ്പെടുത്തുന്നവരാണ് ഭാഗ്യവാന്മാര്‍.ഇഖ്‌ബാല്‍ നദ്‌വി പറഞ്ഞു.ഖത്തര്‍ ഖൈരിയ്യയുടെ ഖൈമയില്‍ സംഘടിപ്പിച്ച ഉദയം ഇഫ്‌ത്വാര്‍ സംഗമത്തില്‍ ഉദ്‌ബോധനം നടത്തുകയായിരുന്നു നദ്‌വി.ഈ പരിശുദ്ധമാസത്തില്‍ ആര്‍ജിച്ചെടുക്കുന്ന ശിക്ഷണങ്ങളെ ഇതര മാസങ്ങളിലേക്കുള്ള മുതല്‍കൂട്ടാക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്.അദ്ധേഹം വിശദീകരിച്ചു.പ്രസിഡണ്ട് ആര്‍.വി അബ്‌ദുല്‍ മജീദ് അധ്യക്ഷതവഹിച്ചു.എന്‍.കെ മുഹിയദ്ധീന്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി ജാസ്സിം എന്‍.പി സ്വാഗതവും സെക്രട്ടറി അബ്‌ദുല്‍ അസീസ് എ.പി നന്ദിയും രേഖപ്പെടുത്തി.സീനിയര്‍ അംഗങ്ങള്‍ അഷറഫ് എന്‍.പി,അബ്‌ദുല്‍ ജലീല്‍ എം.എം,അസീസ് മഞ്ഞിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.