നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, February 9, 2016

വീജയവീഥികള്‍ വിസ്‌മരിക്കാതിരിക്കുക

'വീജയവീഥികള്‍ വിസ്‌മരിക്കാതിരിക്കുക' വി.എം.കെബീർ.
അശ്ലീലസിനിമകളും വഴിവിട്ട പൈങ്കിളി സാഹിത്യങ്ങളും അടക്കി ഭരിക്കുന്ന ലോകമാണിന്ന്.വിശിഷ്യ  വീട്ടുകാരികളെ ബാധിച്ചിരിക്കുന്ന സീരിയൽ പരമ്പര തന്നെ നമ്മുടെ നാട്ടിൽ വ്യാപകമാണ്.അതിലെ കഥകളും,നോവലുകളും,ചിത്രീകരണങ്ങളും നേരംപോക്കായി വായിച്ചു അല്ലെങ്കിൽ കണ്ടു തള്ളുന്ന യുവതികൾ എത്രയോ ആണ്? എന്നാൽ അത്തരം സങ്കൽപ്പങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തെറ്റ് കുറ്റങ്ങളിലേക്ക് വഴുതിപ്പോകുന്നവരെ സമൂഹം തിരിച്ചറിയുന്നില്ല. നേരംപോക്കിനവലംബിക്കുന്ന ഇത്തരം പ്രസിദ്ധീകരണങ്ങളെ കൂട്ട് പിടിക്കുന്നതിനെ ഖുർആൻ തന്നെ വിലക്കിയിട്ടുണ്ട് എന്ന് മാത്രമല്ല,നേരം പോക്കല്ലാതെയും ഒരു മുസ്ലിമിന് അവലംഭിക്കാവുന്ന ഏറ്റവും അനുയോജ്യമായ ഗ്രന്ഥം ഖുർആൻ തന്നെയാണ്. ഇസ്ലാമിക പാഠഭാഗങ്ങളും ചരിത്രങ്ങളും നിയമങ്ങളും അടങ്ങുന്ന ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ ഏത് ഭാഷകളിലും സുലഭമാണ്.എന്നിരിക്കെ അത്തരം ഗ്രന്ഥങ്ങൾ വായിക്കാനോ ഉപയോഗിക്കാനോ നേരം കണ്ടെത്താത്ത ഒരവസരമാണിന്ന് മുസ്ലിം സമൂഹം നേരിടുന്നത്.സ്വഹാബി വനിതകളുടേയും പുത്രിമാരുടേയും ജീവിതചരിത്രങ്ങൾ എത്രയോ ആണ് നമുക്ക് വായിച്ചു പഠിക്കാനുള്ളത് നാം മാതൃകയാക്കേണ്ട പ്രവാചക ഭാര്യമാർ,പുത്രിമാർ,അവരെ അടുത്തറിയാനോ ജീവിത ചിട്ടകൾ അറിഞ്ഞു ചുവട് വെക്കാനോ ആണ് മുസ്ലിം സ്ത്രീകൾ സമയം കണ്ടത്തേണ്ടത്. സീരിയലുകൾക്ക് അടിമപ്പെടുക വഴി ടി.വി. ഒഴിയാബാധയാകുന്ന മാധ്യമസമൂഹമാണ് അധികവും.നിമിഷം തോറും പുറത്തു വരുന്ന വൃത്തികെട്ട സീരിയലുകൾ വഴി അളിഞ്ഞ പുതിയ സംസ്കാരത്തോടാണ് നാം ചങ്ങാത്തം കൂടുന്നത്. കുടുംബ തലത്തിൽ കാത്തു പോരുന്ന മറകളെ മുഴുവൻ തുറന്നു കാട്ടി സ്ത്രീത്വത്തിന്റെ മൂല്യവും ലൈഗികതയുടെ രഹസ്യങ്ങളും തകർത്തു കളയുന്നത് ഇത്തരം അശ്ളീല സിനിമകളും സീരിയലുകളുമാണ്.അരമനകളിൽ അവതരിക്കുന്നത് മാതൃയോഗ്യയായ ഒരു മാതാവിനോ ധാർമിക ബോധമുളള ഒരു പിതാവിനോ അതിനെ പിന്തുണക്കാൻ സാധ്യമല്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒരു വിഭാഗം ഇന്ന് ഇന്റർനെറ്റ് ചാറ്റിങ്ങിന്റെ അടിമകളാണ്.അന്യ സ്ത്രീ പുരുഷന്മാരുമായി സോഷ്യൽ സൈറ്റുകൾ വഴി മദാലസ ലോകത്തേക്ക് ചേക്കേറുക ഇതെല്ലാം ഇന്ന് സാധാരണയായിക്കഴിഞ്ഞു.ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കാനോ ഏർപ്പെടാനോ സാധ്യമല്ല. കാരണം നരകത്തിന്റെ അഗ്നികുണ്ഠം ഭയക്കുന്നവർക്കും സ്വർഗ്ഗത്തിലെ ആരാമം കാത്തിരിക്കുന്നവർക്കും ഇതൊന്നും പരിഗണിക്കാൻ സാധ്യമല്ല. കാരണം ഇവയെല്ലാം ഹറാമിന്റെ പട്ടികയിൽ തന്നെയാണ് പെടുക. ഹറാമുകളിൽ ഏർപ്പെടുമ്പോഴെല്ലാം നരകത്തിലെ ഓരോ കനൽകട്ടകൾ നാം അവകാശപ്പെടുകയാണ് ചെയ്യുന്നത് ഈ ഒരു ബോധമാണ് നേർവഴിക്ക് നടത്തേണ്ടത്..പരിഷ്ക്കാരത്തിന് കൂട്ട് നിൽക്കാത്തതിന്റെ പേരിൽ അവഗണനകൾ അനുഭവിക്കേണ്ടി വന്നേക്കാം.നരകത്തിലെ ഒരു സെക്കന്റ് നേരത്തെ ശിക്ഷ ആലോചിക്കുമ്പോൾ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും വളരെ നിസാരമാണ്.താൽക്കാലിക സ്വർഗ്ഗത്തോട് വിട പറയുമ്പോൾ അനന്തമായ സ്വർഗ്ഗമാണ് അവകാശപ്പെടുന്നത്.ചിന്തിക്കുക നിന്റെ കച്ചവടത്തിൽ ഏതാണ് ലാഭകരമെന്ന്...
അല്ലാഹു ഹറാമുകളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ...ആമീൻ 
വി.എം.കെബീർ തിരുനെല്ലൂർ.