ദോഹ:ആഴത്തില്‍ ഹൃദയാന്തങ്ങളില്‍ ആണ്ടിറങ്ങേണ്ട ആദര്‍ശ വാക്യത്തെയാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.ശബ്‌ദ ഘോഷങ്ങളാല്‍ മുഖരിതമായി മറ്റുള്ളവരുടെ കാതും കതകും കൊട്ടിയടക്കുന്ന അവസ്ഥയില്‍ നിന്നും കാതും കതകും തുറപ്പിക്കും വിധം ഹൃദ്യമായിരിക്കണം എല്ലാ അര്‍ഥത്തിലും ഈ ആദര്‍ശ വാക്യം.ഉദയം അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.ഉദയം പഠനവേദിയുടെ ചതുര്‍മാസ പ്രവര്‍ത്തക സമിതിയില്‍ വിജ്ഞാന സദസ്സില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉദയം പ്രസിഡണ്ട് അസീസ് മഞ്ഞിയില്‍.
വിശ്വാസിയുടെ ഹൃദയാന്തരങ്ങളില്‍ ആഴത്തില്‍ വേരോട്ടമുള്ള മഹത്തായ വൃക്ഷത്തെ ഉദാഹരിച്ചുള്ള വിശുദ്ധ വാക്യത്തെ ഉള്‍കൊള്ളുമ്പോള്‍ മാത്രമേ മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുകയുള്ളൂ.അന്യരുടെ ആശയും പ്രതീക്ഷയുമായി വിശ്വാസി മഹാ വൃക്ഷമായി മാറണം.എക്കാലത്തും ഫലം നല്‍കുന്ന സ്വര്‍ഗീയമായ മരം.അസീസ് വിശദീകരിച്ചു.
പഠന സദസ്സിന് ശേഷം സെക്രട്ടറി നൗഷാദ് പി.എ റിപ്പോര്‍ട്ട് വായിച്ചു പാസ്സാക്കി.ദാന ധര്‍മ്മ സമാഹരണങ്ങളും വിതരണവും സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കപ്പെട്ടു.വൈസ് പ്രസിഡണ്ട് അബ്‌ദുല്‍ ജലീല്‍ എം.എം നാട്ടു വിശേഷങ്ങള്‍ പങ്കു വെച്ചു.അബ്‌ദുല്‍ കലാം പ്രദേശത്തെ രാഷ്‌ട്രീയ മുന്നേറ്റവുമായി ബന്ധപ്പെട്ട തിരിച്ചറിവിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തി.ദാന ധര്‍മ്മ സമാഹരണ ഇനത്തില്‍ ബാക്കിയിരിപ്പുള്ള ചെറിയൊരു വിഹിതം ദിവസങ്ങള്‍ക്കകം ഉചിതമായി വിനിയോഗിക്കുമെന്ന് അധ്യക്ഷന്‍ അറിയിച്ചു.വരുന്ന റമദാനിനോടനുബന്ധിച്ചുള്ള പരിപാടികളുടെ മുന്‍കൂട്ടിയുള്ള ആസൂത്രണങ്ങള്‍ക്ക് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ഉപ സമിതിക്ക് രൂപം നല്‍കി.ഇഷാ നമസ്‌കാരാനന്തരം 07.40 ന് ചേര്‍ന്ന യോഗം 08.40 ന് സമാപിച്ചു.