അനിവാര്യമായ സാഹചര്യത്തില്‍ ഏരിയയിൽ ഒരു കോവിഡ് സെൻ്റർ സ്ഥാപിക്കുവാൻ ധാരണയായി.ഖുബ മസ്‌ജിദിന് തൊട്ടടുത്ത സർ സയ്യിദ് സ്‌കൂള്‍ കോവിഡ് സെൻ്റർ ആക്കാൻ പഞ്ചായത്ത് അധികൃതര്‍ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ പാവറട്ടി ഖുബ സെന്ററില്‍ മറ്റൊരു സെന്റര്‍ വേണ്ടതില്ല എന്ന് യോഗം അഭിപ്രായപ്പെട്ടു.
വെങ്കിടങ്ങ് പഞ്ചായത്തില്‍ പെട്ട പാടൂർ പ്രദേശത്ത് മസ്‌ജിദ് റഹ്‌മ കോവിഡ് സെന്ററാക്കാനുള്ള സന്നദ്ധത ബന്ധപ്പെട്ടവരെ അറിയിക്കാന്‍ തീരുമാനിച്ചു.
സ്‌റ്റിയറിങ് കമ്മിറ്റി അംഗങ്ങളായി വി.വി അബ്‌ദുല്ല കണ്‍വീനറായി മൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു.വി.വി അബുല്ല (8113 8051 70) അബ്‌ദുൽ മജീദ് (8547 7811 51),ഉസ്‌മാന്‍ പയ്യൂർ (9562 4461 09) തുടങ്ങിയവരാണ് സ്‌റ്റിയറിങ് കമ്മിറ്റിയിലെ അംഗങ്ങള്‍.
സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ സജ്ജമായ എട്ടംഗ വളണ്ടിയർ സംഘംവും രൂപീകരിച്ചു.ഹൈദരലി തൈകാട് (ക്യാപ്‌റ്റൻ 8281 2369 42), സുഹൈൽ പാടൂർ (99471 58586),അസ്‌ലം ഹുസൈൻ പഞ്ചാരമുക്ക് (എസ്.ഐ.ഒ 984650 2833),ഷമീർ ചെവ്വല്ലൂർ പടി (സോളിഡാരിറ്റി 8891 0059 49), ഷമീല ഹുസൈൻ (വനിത പ്രതിനിധി 8139 8007 74),ഷബീർ കാലടിയിൽ പാടൂർ ( 8129 9998 19),അഹ്‌ലം തൈക്കാട് (ജി.ഐ.ഒ 9746 1408 27),റിയാസ് പഞ്ചാരമുക്ക് ( ടീം വെൽഫെയർ 9961 8364 65 ).
കോവിഡ് രണ്ടാം തരംഗം രാജ്യമെമ്പാടും ഭീതിതമായ സ്ഥിതി വിശേഷമാണെന്ന് യോഗം വിലയിരുത്തി.അതീവ ജാഗ്രതയും ഭൗതിക സാഹചര്യങ്ങളിലെ പരിമിതമായ ഒരുക്കങ്ങളും എന്നതിലുപരി ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍കൊണ്ട് രാപകലുകള്‍ സമ്പന്നമാകട്ടെ എന്ന ആഹ്വാനത്തോടെ യോഗം അവസാനിച്ചു.
സുലൈമാൻ അസ്ഹരിയുടെ പ്രാരംഭ പ്രാര്‍ഥനയോടെയായിരുന്നു യോഗ നടപടികള്‍ക്ക് തുടക്കം കുറിച്ചത്.ജമാഅത്തെ ഇസ്‌ലാമി ഗുരുവായൂര്‍ ഏരിയ പ്രസിഡണ്ട് ആര്‍.പി സിദ്ദീഖ് നേതൃത്വം നല്‍കി.