നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, December 13, 2015

പരിസ്ഥിതി വര്‍‌ത്തമാനം

പാരീസിൽ വെച്ച് ആഗോളതാപനത്തെ സംബന്ധിച്ച കാലാവസ്ഥ ഉടമ്പടിക്ക് ലോക രാജ്യങ്ങളുടെ അംഗീകാരം നൽകിയിരിക്കുന്നു. നിരവധി വർഷങ്ങളുടെ പഠന മനനങ്ങൾക്ക് ശേഷമാണു 196 രാജ്യങ്ങളുടെ പ്രതിനിധികള്‍ കരാറിന് അംഗീകാരം നല്‍കിയത്. രണ്ട് ദശാബ്ദമായി സാധ്യമാകാതിരുന്ന കരാറാണ് ശനിയാഴ്ച യാഥാര്‍ഥ്യമായത്.മനുഷ്യൻ അവൻറെ അടങ്ങനാവാത്ത വികസന ത്വരക്കായ്‌ ഭൂമിയും ആകാശവും ചൂഷണം ചെയ്യുന്നിടത്താണ് ഇത്തരം കരാറുകളും ഉച്ചകോടികളും നിർമിക്കപെടുന്നത്. പരിശുദ്ധ ഖുർആൻ നിരവിധിയായ ഉണർത്തലുകളിലൂടെ പ്രപഞ്ചത്തിന്റെ കൈകാര്യകര്‍-തൃത്വത്തെ നമ്മെ ഓർമിപ്പിക്കുന്നുണ്ട്.ഓരോ സൃഷ്‌ടിപ്പിനും നിയതമായ ചില ചര്യകളും ബാധ്യതകളും ഉണ്ട് . അതിൽ നിന്നും വിത്യസ്തമായി മനുഷ്യൻ നിർമിക്കുന്ന ചില കച്ചവട സൌരയൂധങ്ങളാണ് ഇന്നത്തെ കാലാവസ്ഥ വ്യതിയാനങ്ങളുടെ ഒരു പരിധി വരെയുള്ള കാരണം.

ഇവിടെ നല്‍‌കപ്പെടുന്ന ഫോട്ടോകളിൽ ഒന്ന് പ്രകൃതിയുടെ അനുഗ്രഹത്താൽ ദൈവത്തിൻറെ സ്വന്തം നാടെന്നു അറിയപ്പെടുന്ന നമ്മുടെ നാട്ടിലെ പെരിന്തൽമണ്ണ എന്ന പട്ടണത്തിൽ നിന്ന് അവധികാലത്ത് എടുത്ത ദൃശ്യവും അടുത്തത് ഖത്തർ എന്ന മരുഭൂമിയുടെ മടിത്തട്ടിൽ നിന്നും എടുത്ത ദൃശ്യവും. ഒരു സ്ഥലത്ത് കുന്നിനെ ഉടക്കുകയും മറു വശത്ത് കുന്നിനെ ഉണ്ടാക്കുകയും ചെയുന്ന വൈരുദ്ധ്യങ്ങളുടെ വികസന മന്ത്രം...

ഒന്ന് പ്രകൃതിയാകുന്ന അനുഗ്രഹങ്ങൾ കൊണ്ട് നിറഞ്ഞ മലയാള മണ്ണും മടേത്‌ ഊഷരതകൾക്കടിയിൽ അനുഗ്രഹങ്ങൾ കൊണ്ട് നിറഞ്ഞ അറബി മണ്ണും. ഒരു വശത്ത് ഇല്ലാത്തതിനെ ഉണ്ടാക്കുകയും മറുവശത്ത് ഉള്ളതിനെ ഇല്ലാതാക്കകുകയും ചെയ്യുന്നു.

ഒരുവശത്ത് അശാസ്ത്രീയമായി സ്വാർത്ഥതക്ക് വേണ്ടി പ്രകൃതിവിഭവം ചൂഷണം ചെയ്യുകയും വികസനം എന്ന പുകമറ സൃഷ്ടിച്ചുകൊണ്ട് മണ്ണും വിണ്ണും കച്ചവടചരക്കാക്കുന്ന കമ്പോളവല്‍‌കരണം.മറുവശത്ത് പ്രകൃതി വിഭവങ്ങൾ കൃത്രിമമായി നിർമിച്ചുകൊണ്ട് വികസനം സൃഷ്ടിക്കുന്ന ആധുനികവല്‍‌കരണം.പ്രകൃതിയെ സംരക്ഷിക്കുവാനും മോടിപിടിപ്പിക്കുവാനും വേണ്ടിയുള്ള അശ്രാന്തപരിശ്രമങ്ങൾ..പരിസ്ഥിതി സംരക്ഷണത്തിനും സുരക്ഷക്കുമായി പ്രത്യേക വകുപ്പും അതിനായി പ്രത്യേക പരിശീലനം നേടിയ ഒരു വിഭാഗത്തെ തന്നെ നിയമിക്കുകയും ചെയ്‌തുകൊണ്ട് പ്രകൃതിയോടുള്ള പ്രതിബദ്ധത അവർ നിർവഹിക്കുന്നു.

മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നത് പോലെ പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന പൊതു തത്വം നിലനില്ക്കെ തന്നെ മലിനമാക്കപെടുന്ന സാമൂഹിക അന്തരീക്ഷം പോലെ തന്നെ മലിനമാക്കപെടുന്ന ഭൌമ അന്തരീക്ഷത്തിൻറെ കാര്യത്തിലും മലയാളികൾ പുരോഗതിയിലാണ്!!!!!!.പുത്തൻ ഉപഭോഗ സം-സ്‌കാരത്തിന്റെ പ്രതിഫലനങ്ങളായ അന്ധമായ വികസനതാല്‍‌പര്യങ്ങളെ തടയിടുവാൻ കസ്‌തുരിരംഗൻ റിപ്പോർട്ട്‌ അല്ല ഗാട്ഗിൽ റിപ്പോർട്ട്‌ തന്നെ വേണം ഈ സുന്ദര ഭൂമികയുടെ തടയിണയായ പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാൻ. നമുക്കും വരും തലമുറകളുടെ നിലനില്‍‌പിനും വേണ്ടിവരുന്ന നിർദേശങ്ങളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുകമറയിൽ ചവറ്റുകൊട്ടയിൽ തള്ളപെടുന്ന ഒരു സ്ഥിതിതി വിശേഷം ഇത്തരം ബോധവൽകരണങ്ങളിലൂടെയും തിരിച്ചറിവിൽ കൂടെയും മാത്രമേ തരണം ചെയ്യാൻ കഴിയുകയുള്ളൂ.

വികസനം വേണം, പക്ഷെ അത് കലോചിതമായിരിക്കണം.വികസനം എന്നത് മനുഷ്യന് വേണ്ടിയുള്ളതാകണം…വരും തലമുറകൾക്കും കൂടിയുള്ളതാകണം.അല്ലാതെ വ്യവസ്ഥാപിതമായി കീശ മാത്രം വികസിപ്പിക്കാലകരുത് വികസനം എന്നത്.സൃഷ്ടാവിന്റെ അനുഗ്രഹങ്ങളെ തൊട്ട് അഹന്ത നടിക്കുകയും അജ്ഞത നടിക്കുകയും ചെയ്യുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഇവിടെ തന്നെയുണ്ട് എന്ന കാര്യം നാം മറന്നു പോകുന്നു. ക്രിയാത്മകമായ ഇത്തരം മുന്നേറ്റങ്ങളിലൂടെ ,കർശനമായ നിയമങ്ങളിലൂടെ തലമുറകളോടുള്ള നമ്മുടെ ബാധ്യത നിറവേറ്റപ്പെടട്ടെ എന്നാശംസിക്കുന്നു . 
സസ്നേഹം മ൪സൂഖ് സെയ്‌തു മുഹമ്മദ്