ഉദയം അന്തര്‍ ദേശീയ വിഭാഗം വാര്‍ത്താ കുറിപ്പ്.
നാല്‍പതു ദിവസം പിന്നിട്ട ഉദയം ഇന്റര്‍ നാഷണല്‍ വാട്ട്‌സാപ്പ് വിഭാഗം വിവിധങ്ങളായ പരിപാടികളിലൂടെ കടന്നു വന്നു ഇപ്പോള്‍ കലാശ കൊട്ടിലെത്തി നില്‍ക്കുകയാണ്.കഴിഞ്ഞു പോയ പരിപാടികള്‍ ഫേസ് പേജ് വഴിയൊ ബ്ലോഗു മുഖേനയൊ മനസ്സിലാക്കുക.രാജ്യത്തിനകത്തും പുറത്തും ഉള്ള പ്രദേശത്തെ സമാന ചിന്താഗതിക്കാരില്‍ നിന്നും അരിച്ചെടുത്ത നൂറു പേര്‍ക്കുള്ളതാണ് ഈ സംവിധാനം.ലോകത്തെവിടെയാണെങ്കിലും നാം ഒരിടത്ത് എന്ന ബോധം ഉണ്ടാക്കിയെടുക്കുന്നതോടൊപ്പം നിരുപദ്രവകരമായ ആശയ വിനിമയങ്ങള്‍ ഈ പ്രതലത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രഥമ ഗണനീയമാണ്.ഇതിലുള്ളവരില്‍ നിന്നും പുറത്തുള്ളവരിലേയ്‌ക്ക് ഉദയ കിരണങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിക്കണം.സോഷ്യല്‍ മീഡിയകളിലും ഇതര വാട്ട്‌സാപ്പ് തരംഗങ്ങളിലും ഉള്ള തിളച്ചു മറിയല്‍ നമ്മുടെ താല്‍പര്യമല്ല.നുള്ളും നുറുമ്പും കൊണ്ട് സദാ മുഴങ്ങിക്കൊണ്ടിരിക്കുക എന്നതും നമ്മുടെ ശൈലിയല്ല.
പ്രദേശത്തെ വളരെ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അതതു സമയങ്ങളില്‍ നല്‍കപ്പെടാറുണ്ട്.സ്ഥിരമായ വൈജ്ഞാനിക സദസ്സ്സുകള്‍ കൂടാതെ മേഖലയില്‍ നടക്കുന്ന പരിപാടികള്‍ അറിയിക്കാനുള്ള സംവിധാനവും നമുക്കുണ്ട്.വെള്ളിയാഴ്‌ചകളിലെ മലയാള പ്രഭാഷണം പ്രക്ഷേപണം ചെയ്‌തിരുന്നു.സൂക്ഷ്‌മതയ്‌ക്ക്‌വേണ്ടി അവ ഒഴിവാക്കപ്പെട്ടതാണ്.2016 മുതല്‍ പുതിയ ചില പരിപാടികള്‍ ആസൂത്രണം ചെയ്‌തു വരികയാണ്.ഏതായാലും സാമ്പ്രദായിക വാട്ട്‌സാപു രീതിയില്‍ നിന്നും തികച്ചും ഭിഹ്നമത്രെ നമ്മുടെ ഗ്രൂപ്പ്.ഇതിനെ നയിക്കുന്ന അന്തര്‍ ദേശീയ വിംങ് ഉദയം മജ്‌ലിസ് നിലവിലുണ്ട്.കണ്ടതും കേട്ടതുമായ തനിയാവര്‍ത്തന വാര്‍ത്തകള്‍ക്ക് വേണ്ടിയല്ല ഈ ഗ്രൂപ്പ് മറിച്ച് വാര്‍ത്തകള്‍ സൃഷ്‌ടിക്കാനാണ്.
നെല്ലും പതിരും സമാപനം കുറിക്കപ്പെടാന്‍ പോകുന്നു.സമാപന ദിവസം കബിര്‍ മുഹമ്മദ് വലിയകത്ത് നടത്തുന്ന ആശംസാ വാചകങ്ങളാണ് പ്രത്യേക ഇനമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.അജണ്ട പ്രകാരമുള്ള പരിപാടികളെ സ്വാഗതം ചെയ്‌തിരുന്ന സജീവത വിലയിരുത്തലുകളില്‍ കണ്ടില്ല.ഈയിടെ ചേര്‍ക്കപ്പെട്ട വ്യക്തികളില്‍ ചിലര്‍ മാത്രമാണ് അന്വേഷണങ്ങളെങ്കിലും നടത്തിയത്.ഇനി പുതു വത്സരം പിറക്കും വരെയുള്ള ദിവസങ്ങളില്‍ ശുഭ ദിനം,വര്‍ത്തമാനം,വചനാമൃതം എന്നീ പരിപാടികള്‍ യഥാക്രമം പ്രഭാതം,മധ്യാഹ്നം,പ്രദോഷം എന്നീ സമയങ്ങളില്‍ ഉണ്ടാകും.ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തങ്ങളുടെ ചിന്തകളൊ അനുഭവങ്ങളൊ രചനകളൊ എപ്പോള്‍ വേണമെങ്കിലും പോസ്റ്റ് ചെയ്യാനും ചര്‍ച്ച ചെയ്യാനും കഴിയും.സോഷ്യല്‍ മീഡിയകളില്‍ ഒഴുകി നടക്കുന്ന എത്ര ഗംഭീരമായ വിശേഷങ്ങളായാലും ഷയര്‍ ചെയ്യപ്പെടേണ്ട കാര്യമില്ല.അടിയന്തിര പ്രാധാന്യമുള്ളതും അംഗങ്ങളുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതും ആണെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ യഥാവിധി കൈകാര്യം ചെയ്യും.പ്രാദേശിക ദേശീയ അന്തര്‍ ദേശീയ വര്‍ത്തമാനങ്ങള്‍, നിരന്തരം ശ്രദ്ധിക്ക്പ്പെടുന്ന മീഡിയകളിലൂടെ ലഭിക്കാന്‍ സാധ്യതയില്ലാത്ത അവസരങ്ങളില്‍ യഥോചിതം അവതരിപ്പിക്കപ്പെടും.പ്രാര്‍ഥനകളിലും പ്രവര്‍ത്തനങ്ങളിലും ജീവിതത്തിന്റെ സകല രംഗങ്ങളിലും (സൗന്ദര്യ ബോധം) വെടിപ്പും വൃത്തിയും അടുക്കും ചിട്ടയും ശിക്ഷണം ചെയ്യപ്പെടുന്നവരാണ് വിശ്വാസികള്‍.ഓണ്‍ ലൈനിലും ഓഫ്‌ലൈനിലും ഇതു ബാധകമായിരിക്കണം.പ്രാദേശിക അന്തര്‍ ദേശീയ നിയമമനുസരിച്ച് ഗ്രൂപ്പുകളില്‍ കൈകാര്യം ചെയ്യപ്പെടുന്ന സകല വിവരങ്ങള്‍ക്കും വിവരണങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും അഡ്‌മിനുകള്‍ ഉത്തരവാദികളത്രെ.
വിശ്വാസികളെ നിങ്ങള്‍ വിശ്വസിക്കുവീന്‍ ... എന്ന വചനാമൃതം മൊഴിഞ്ഞു കൊണ്ട്‌ചുരുക്കുന്നു.
വിശ്വാസികളെ നിങ്ങള്‍ വിശ്വസിക്കുവീന്‍ ... എന്ന വചനാമൃതം മൊഴിഞ്ഞു കൊണ്ട്‌ചുരുക്കുന്നു.