നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, May 9, 2021

പട്ടത്ത് മുഹമ്മദ്‌ മരണമടഞ്ഞു

വെന്മേനാട് വെള്ളായിപ്പറമ്പിൽ ഹൈദ്രോസ് ഹാജിയുടെ മകൻ പട്ടത്ത് മുഹമ്മദ്‌ അല്ലാഹുവിലേക്ക്‌ യാത്രയായി. രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 
ഉദയം പഠനവേദി ഖത്തര്‍ ഘടകത്തിന്റെ ആദ്യകാല പ്രവര്‍‌ത്തകരില്‍ ഒരാളായിരുന്നു.വെന്മേനാട് എം.എ.എസ്.എം പൂർവ്വവിദ്യാർഥിയായ പട്ടത്ത് മുഹമ്മദ് വിശാലമായ സൗഹൃദ ബന്ധങ്ങള്‍ കൊണ്ട്‌ സമ്പന്നനായിരുന്നു.
 
ഭാര്യ: ഖൈറുന്നിസ്സ. മക്കൾ: തസ്‌‌ലിം മുഹമ്മദ്‌, തഹസ്സി മുഹമ്മദ്‌, തമന്ന, തസ്‌‌നി. ഖബറടക്കം വെന്മേനാട്‌ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍.

09.05.21
ഞായര്‍