അബ്‌ദുല്‍ കഅബയില്‍ നിന്നും അബൂബക്കറിലേയ്‌ക്കും അബൂബക്കറില്‍ നിന്നും സിദ്ധീഖിലേയ്‌ക്കും സിദ്ധീഖില്‍ നിന്നും സ്വര്‍ഗലോക സുവാര്‍ത്ത കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരിലേയ്‌ക്കും പറന്നുയരുന്ന തേജോമയരായ വ്യക്തിത്വങ്ങളെ ലോക ചരിത്രത്തിനു സംഭാവന ചെയ്‌ത വെളിച്ചവും തെളിച്ചവും തിരിച്ചറിഞ്ഞവരാണ് തിരിച്ചറിയേണ്ടവരാണ് വിശ്വാസികള്‍ .ഈ വെളിച്ചത്തിന്റെ സ്രോതസ്സില്‍ നിന്നും ഊര്‍ജം സമ്പാദിക്കാനുള്ള അവസരങ്ങളെയാണ് ഓരോ നിര്‍ബന്ധകര്‍മ്മത്തിലൂടെയും വിശ്വാസി സാധിച്ചെടുക്കേണ്ടത്. കെ.ടി മുബാറക് ഉദ്‌ബോധിപ്പിച്ചു.
ഐന്‍ ഖാലിദിലുള്ള ത്വൈബ ഹാളില്‍ സംഘടിപ്പിച്ച ഉദയം പഠനവേദിയുടെ സംയുക്ത ജനറല്‍ ബോഡിയില്‍ നന്മയുടെ പ്രസാരണം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു മുബാറക് .
നന്മയുടെ പൂക്കാലത്തെ വരവേല്‍ക്കാന്‍ ആത്മീയമായി ഒരുങ്ങുന്നതില്‍ ശഅബാന്‍ മാസത്തെ പ്രയോജനപ്പെടുത്തണം അതാണ് പ്രവാചക പ്രഭുവിന്റെ മാതൃക.
കേവലം അനുഷ്‌ഠാനത്തിനു വേണ്ടി ഒരു അനുഷ്‌ഠാനവും പഠിപ്പിക്കപ്പെട്ടിട്ടില്ല.
അടിമയും ഉടമയും തമ്മിലുള്ള ഗാഢ ബന്ധം സ്ഥാപിച്ചെടുക്കാനുതകുന്നതാണ് നിര്‍ബന്ധാനുഷ്‌ഠാനങ്ങള്‍ .വിശ്വാസിയെ എല്ലാ അര്‍ഥത്തിലും പാകപ്പെടുത്തുക എന്ന ദൌത്യം ഓരോ കര്‍മ്മത്തിലും നിര്‍ലീനമാണ് .ഇതിനെ യഥാവിധി സ്വാംശീകരിക്കുക വഴിയാണ് ജീവിത വിശുദ്ധി കൈവരുന്നത്. അവരാണ് ലോക രക്ഷിതാവിന്റെ യഥാര്‍ഥത്തിലുള്ള പ്രതിനിധികള്‍ അവര്‍ തന്നെയാണ് വിജയികളും .അദ്ധേഹം വിശദീകരിച്ചു.
ഉദയം പരിധിയില്‍ പഠനത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളായ നിയാസ് അശറഫിനേയും ജസറ അസീസിനേയും അനുമോദിക്കുകയും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്‌തു.
ജൂലായ് 20 ന് ഗ്രാന്റ് ഹോട്ടലില്‍ വെച്ച് നടത്തുന്ന ഉദയം ഇഫ്‌ത്വാര്‍ സംഗമത്തിലെ ക്വിസ്സ് പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പഠന സഹായക്കുറിപ്പുകള്‍ ഇ മെയില്‍ വഴി അയച്ചു കൊടുക്കുമെന്ന് വൈസ് പ്രസിഡന്റ് അബ്‌ദുല്‍ ജലീല്‍ എം എം അറിയിച്ചു.
സന്നദ്ധ സംരംഭങ്ങളില്‍ സേവന സന്നദ്ധരായി പങ്കെടുത്ത ഉദയം യുവജന വിഭാഗത്തിന് പ്രസിഡന്റ് അനുമോദന പത്രം നല്‍കി.
ഉദയം പ്രസിഡന്റ് കെ എച്ച് കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ച യോഗത്തില്‍ സെക്രട്ടറി അസീസ് മഞ്ഞിയില്‍ സ്വാഗതം ആശംസിച്ചു.