നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, June 16, 2013

ചര്‍ച്ചാ ക്‌ളാസ്സ്‌ സംഘടിപ്പിച്ചു

ദോഹ: തൃശൂര്‍  ജില്ലയിലെ മുല്ലശ്ശേരി ബ്‌ളോക് ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ ഇസ്‌ലാമിക പ്രവര്‍ത്തകരും പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കുമായി ചര്‍ച്ചാ ക്‌ളാസ്സ്‌ സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതന്‍  ശാകിര്‍  നദ്‌വി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. 

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പിറവിയും പ്രാധാന്യവും ദൌത്യവും വിശദമായി പരിചയപ്പെടുത്തിയ അദ്ദേഹം ഇസ്‌ലാമിക ചരിത്രത്തിലെ നിംനോന്നതകളുടെ ഹൃസ്വ ചിത്രവും വിശിഷ്യ 1925 ലെ ഖിലാഫത്തിന്റെ തിരശ്ശീലവീണ പശ്ചാതലവും തുടര്‍ന്നു മുസ്‌ലിം ലോകത്തിനേറ്റ പരാജയവും പരിണാമവും ചരിത്ര ദശാസന്ധികളില്‍ അടയാളപ്പെടുത്തിയതിന്റെ കാര്യകാരണങ്ങളും സദസ്സിനെ ധരിപ്പിച്ചു. 

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കോളനി വത്കരിക്കരണത്തിലൂടെ അസ്ഥിത്വം തീറെഴുതിക്കൊടുക്കപ്പെട്ട മുസ്‌ലിം ഉമ്മയുടെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്‌ വിഭാവന ചെയ്‌തു കച്ചമുറിക്കി കളത്തിലിറങ്ങിയ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സര്‍ഗാത്മകമായ നിലപാടുകളും ഇടപെടലുകളും സവിസ്‌തരം വിശദീകരിച്ചു.

1941 ല്‍ മൌലാന മൌദൂദി സാഹിബിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകളും കാലഘട്ടങ്ങള്‍ക്കനുസൃതമായി മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കാണിച്ച വിവേകവും വിശാലതയും വിശദീകരിച്ചു.

ആദര്‍ശവാക്യത്തിന്റെ ആത്മാവുള്‍കൊണ്ട്‌ അതിനെ മാറോടണച്ച്‌ മുന്നിട്ടിറങ്ങാന്‍ ഇനിയും വൈകരുത്‌ .പ്രഭാഷകന്‍ അടിവരയിട്ടു ഓര്‍മ്മിപ്പിച്ചു.