ദോഹ : ഉദയം പഠനവേദിയുടെ വനിതാ വേദിയും യുവജനവിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ജനറല്‍ ബോഡി ജൂണ്‍ 21 ന് ഐന്‍ ഖാലിദ് ത്വയ്യിബ ഹാളില്‍ ചേരും വൈകീട്ട് 7 ന് തുടങ്ങുന്ന യോഗത്തില്‍ ഉദയം പ്രസിഡന്റ് കെ എച് കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിക്കും നന്മയുടെ പ്രസാരണം എന്നവിഷയത്തെ അധികരിച്ച് യുവ പണ്ഡിതന്‍ കെ.ടി മുബാറക് പ്രഭാഷണം നടത്തും .ഉദയം ഇഫ്‌താര്‍ സംഗമത്തോടനു ബന്ധിച്ച് നടത്തപ്പെടുന്ന ക്വിസ്സ് പരിപാടിയുടെ ഭാഗമായുള്ള പഠന സഹായക്കുറിപ്പുകള്‍ യോഗത്തില്‍ വിതരണം ചെയ്യും .ഉദയം യുവജനവിഭാഗത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ക്ക് സേവന സന്നദ്ധതയ്‌ക്കുള്ള അനുമോദന പത്രം വിശിഷ്‌ടാഥിതി വിതരണം ചെയ്യും .