ഉദയം പഠനവേദിയുടെ ഈ വര്‍ഷത്തെ ഇഫ്‌ത്വാര്‍ സംഗമം ജൂലായ് 20 ശനി,ഗ്രാന്റ് ഖത്തര്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കും .
ആദ്യ സെഷന്‍ വൈകീട്ട് 4.30 ന് സൂറത്ത് ഫാത്തിഹയെ ആസ്‌പദമാക്കിയുള്ള ക്വിസ്സ് പരിപാടിയോടെ ആരംഭിക്കും .പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകനും വാഗ്മിയുമായ താജ് ആലുവ റമദാന്‍ സന്ദേശം നല്‍കും
ഇഫ്‌ത്വാറിനും വിശ്രമത്തിനും ശേഷമായിരിക്കും രണ്ടാമത്തെ സെഷന്‍ കാലിക പ്രാധാന്യമുള്ള വിഷയത്തില്‍ തുറന്ന ചര്‍ച്ചയാണ് മുഖ്യ അജണ്ട. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് കെ ടി അബ്‌ദു റഹ്‌മാന്‍ ചര്‍ച്ച നിയന്ത്രിക്കും .
ഉദയം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമായി ഈ സംവാദവേദി പരിമിതപ്പെടുത്തിയിട്ടുണ്ട്.