നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, July 21, 2013

ഹല്‍ഖ വിജ്ഞാന സദസ്സ്‌

ദോഹ :പ്രവാചകന്മാരുടേയും ആഗോള ഇസ്‌ലാമിക നേതൃത്വത്തിന്റേയും അഭാവത്തില്‍  ഇസ്‌ലാമിന്റെ യഥാര്‍ഥ ചിത്രം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടിത ദൌത്യ നിര്‍വഹണമാണ്‌ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കര്‍മ്മമണ്ധലം .സകലമാന വ്യവസ്ഥകളേയും പ്രമാണങ്ങളേയും അതിജയിക്കുന്ന യഥാര്‍ഥ ധര്‍മ്മത്തെ സ്ഥാപിക്കുക എന്ന ദൌത്യമായിരുന്നു പ്രവാചകന്മാര്‍ എല്ലാവരും നിര്‍വഹിച്ചുപോന്നിരുന്നത് .അതേ ദൌത്യം തന്നെയായിരിക്കണം പ്രവാചകന്മാരുടെ അനന്തരാവകാശികളെന്ന്‌ അവകാശപ്പെടുന്നവര്‍ക്ക്‌ ഏറ്റെടുക്കാനുള്ളതും .നന്മയുടെ പ്രചരണവും പ്രസാരണവും സാധ്യമാക്കാനുതകുന്ന വെളിച്ചത്തിന്റെ വക്താക്കളെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ്‌ ഇസ്‌ലാമിക പ്രസ്ഥാനം ചെയ്‌തുകൊണ്ടിരിക്കുന്നത്‌ .ആളും അര്‍ഥവുമില്ലാത്ത ഏകാന്ത തീരങ്ങളില്‍ കീര്‍ത്തനങ്ങളിലും പ്രാര്‍ഥനകളിലും കഴിയുന്നവരേക്കാള്‍ സമൂഹ മധ്യേ ജീവിതത്തെ മുഖത്തോടു മുഖം കാണാനിഷ്‌ടപ്പെടുന്ന ജീവിത പരീക്ഷണങ്ങളെ നേരിടാന്‍ സന്നദ്ധരാകുന്ന കര്‍മ്മ നിരതയാണ്‌ വിശ്വാസികള്‍ക്ക്‌ അഭികാമ്യം .ഈ പാഠമാണ്‌ പ്രവാചക ചരിതവും ഖുര്‍ആനിക ദര്‍ശനവും മാനവ സമൂഹത്തോട്‌ ആഹ്വാനം ചെയ്യുന്നത്‌.. ഇസ്‌ലാമിക് അസോസിയേഷന്‍ സാരഥി കെ ടി അബ്‌ദുറഹിമാന്‍ ഉദ്‌ബോധിപ്പിച്ചു.
മുല്ലശ്ശേരി ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഫാല്‍ക്കന്‍ ഹാളില്‍ വിജ്ഞാന സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ധേഹം .ഹല്‍ഖ പ്രസിഡന്റ്‌ അബ്‌ദുല്‍ മജീദ്‌ ആര്‍ വി അധ്യക്ഷതവഹിച്ചു.സിക്രട്ടറി അബ്‌ദുല്‍ ജലീല്‍ എം എം സ്വാഗതം ആശംസിച്ചു.
രാത്രി നമസ്‌കാരത്തിന്‌ എന്‍ കെ മുഹിയദ്ധീന്‍ നേതൃത്വം നല്‍കി