പാലുവായില്‍ രാജധാനി റോഡില്‍ ചിറ്റിലപ്പിള്ളി ജോസിന്റെ വീടിനു മുകളിലെ ഷീറ്റുമുഴുവന്‍ തകര്‍ന്നു വീണു. പാലുവായി തോട്ടത്തില്‍ കുമാരന്റെ വീടിന്റെ ഓടുകള്‍ പറന്നുപോയി. പാലുവായി അബ്‌ദുവിന്റെ വീട്ടുവളപ്പിലെ തേക്ക്, മാവ്, പുളി, തെങ്ങ് പറങ്കിമാവ്, പാഴ്‌മരങ്ങള്‍ കടപറിഞ്ഞും പകുതിമുറിഞ്ഞും വീണു.
പാവറട്ടി പാലുവായി കോതളങ്ങര അമ്പലം റോഡില്‍ പുലിക്കോട്ടില്‍ ജോണിയുടെ വീട്ടിലെ മാവു റോഡിലേക്കു വീണ് ഗതാഗതം തടസപ്പെട്ടു. പാലുവായില്‍ പൊറാട്ട് സലീമിന്റെ വീടിനു മുകളില്‍ തെങ്ങു വീണ് ടെറസു തകള്‍ന്നു. കാക്കശേരി പുലിക്കോട്ടില്‍ ജോണിയുടെ വീടിന്റെ ഓടുകളും പറന്നുപോയി. പുവ്വത്തൂര്‍ കൊണ്ടരപ്പശേരി തമ്പിയുടെ വീടിനു മുകളിൽ നിർമ്മിച്ച ഷീറ്റ് തകര്‍ന്നു വീണു.
പാലുവായി തോമസിന്റെ വീട്ടിലെ പാചകപ്പുര തകര്‍ന്നു വീണു. വെന്മേനാട് കണ്ടായി റോഡില്‍ ഇലക്‌ട്രിക് കമ്പി പൊട്ടിവീണ് വൈദ്യുതി നിലച്ചു. അപകടം നടന്ന സ്‌ഥലങ്ങളില്‍ പി.എ. മാധവന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല കുഞ്ഞാപ്പു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന്‍ ,വില്ലേജ് ഉദ്യോഗസ്‌ഥര്‍ സന്ദര്‍ശിച്ചു.
പുവ്വത്തുര്‍ സ്‌കൂള്‍ കെട്ടിടത്തിനും പരിസരത്തെ വീടുകള്‍ക്കും വ്യാപകമായ നാശ നഷ്‌ട്ങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.