നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, August 8, 2013

വിജയികളെ ആദരിച്ചു

പാവറട്ടി:
സജീവമായ റമദാനിലെ രാവുകളില്‍ സംഘടിപ്പിക്കപ്പെട്ട പഠന പാരായണങ്ങളുടെ വെളിച്ചത്തില്‍ നടത്തപ്പെട്ട ക്വിസ്‌ പരിപാടികളില്‍ വിജയികളായവരെ ഖുബ ഈദ്‌ മുസ്വല്ലയില്‍ വെച്ച്‌ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
റജീന അശറഫ്‌,നിഹാല ഇഖ്‌ബാല്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ കരസ്ഥമാക്കി.ദമ്പതികളായ സലീം കണിയന്തറയും ഹസീന സലീമും മൂന്നാം സ്ഥാനം പങ്കിട്ടു.അസ്‌മാബി രണ്ടാം സ്ഥാനത്തിന്‌ അര്‍ഹയായി.എം നാസര്‍ സാഹിബും  , ഫൌസിയ ഇബ്രാഹീമും ഒന്നാം സ്ഥാനം പങ്കുവെച്ചു.

ഡോ.ഷാനവാസ്‌ ഫഖറുദീന്‍ സാഹിബ്‌ ഖാലിദ്‌ സാഹിബ്‌ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.മഞ്ഞിയില്‍ പരിപാടികള്‍ നിയന്ത്രിച്ചു.