തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി ബ്ളോക് പരിധിയിലുള്ള മഹല്ലുകളൂടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിക്കാനുള്ള ഒത്ത് ചേരല്‍ ഉടനെ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിക്കുന്നു.
കോടമുക്ക് ,തൊയക്കാവ് , കണ്ണോത്ത് , പാടൂര്‍ , തിരുനെല്ലൂര്‍ ,പണ്ടാറക്കാട് , പൈങ്കണ്ണിയൂര്‍, വന്മേനാട് , പുതുമനശ്ശേരി , ബ്രഹ്മക്കുളം എന്നീ മഹല്ലു പ്രതിനിധികളടങ്ങിയ ആദ്യ സംഗമം ഏറെ ശുഭപ്രതീക്ഷ നല്‍കുന്നതായിരുന്നു.
നന്മയില്‍ സഹകരിക്കുന്ന ഒരു വേദി തുറന്നുകൊടുക്കുക എന്ന ധാര്‍മ്മികമായ ദൌത്യം മാത്രമാണ് ഉദയം പഠനവേദി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.