നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, January 17, 2014

മുഹമ്മദ്‌ നബി മഹാനായ വ്യക്തിത്വം

പാവറട്ടി:
അല്ലാഹുവിനോടുള്ള പ്രേമം പ്രവാചകനെ അനുധാവനം ചെയ്യുന്നതിലൂടെയാണ്‌ സാധ്യമാകേണ്ടത്‌.വിശുദ്ധ ഖുര്‍ആന്‍ ദര്‍ശനവും റസൂല്‍കരീം അതിന്റെ ദര്‍പ്പണവുമത്രെ.
പ്രവാചകന്‍ പ്രസരിപ്പിച്ച നന്മയും സാധിച്ചെടുത്ത വിപ്ളവവും വിശ്വാസി പഠിക്കുകയും ജീവിതത്തില്‍ പാലിക്കുകയും വേണം.

ജമാഅത്തെ ഇസ്‌ലാമി ഗുരുവയൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ പ്രവാചകന്‍ മുഹമ്മദ്‌ നബി മഹാനായ വ്യക്തിത്വം എന്ന വിഷയത്തില്‍ പഠനക്ളാസ്‌ വ്യക്തമാക്കി.

നബി ജിവിതവും സന്ദേശവും ,പ്രവാചകന്‍ സാധിച്ച വിപ്ളവം എന്നീവിഷയങ്ങളില്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്‌ജിദ്‌ ഖതീബ്‌ സുലൈമാന്‍ മൌലവിയും ,മുതുവട്ടൂര്‍ ജുമാമസ്‌ജിദ്‌ ഖത്വീബ്‌ സുലൈമാന്‍ അസ്‌ഹരിയും പ്രഭാഷണം നടത്തി.

കെ അബ്‌ദുല്‍ വാഹിദ്‌ അധ്യക്ഷതവഹിച്ച യോഗത്തില്‍ ആര്‍ പി സിദ്ധീഖ്‌ പാടൂര്‍ ,റഷീദ്‌ പാവറട്ടി ,എ.വി ഹംസ,കെ.എ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.