നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, May 26, 2014

മുഹമ്മദുണ്ണി സാഹിബ്‌ മരണപ്പെട്ടു.

ദോഹ:
26.05.2014
ഉദയം പഠനവേദിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന പി.എം മുഹമ്മദുണ്ണി തൈക്കാട്‌ മരണപ്പെട്ടു. ദീര്‍ഘകാലം ഖത്തറിലുണ്ടായിരുന്ന അദ്ദേഹം ജമാഅത്ത്‌ അംഗവും ജില്ലാ അസോസിയേഷന്റേയും ഇസ്‌ലാമിക് അസോസിയേഷന്റേയും സജീവ പ്രവര്‍ത്തകനായിരുന്നു.യുത്ത്‌ ഫോറം പ്രവര്‍ത്തകനായ മകന്‍ ജീവന്‍ ഖത്തറിലുണ്ട്‌.

ഭാര്യ: നഫീസു.മക്കള്‍ :പ്രിയദര്‍ശിനി,ജീവന്‍ ,ആനന്ദ്‌.മരുമക്കള്‍ ജിഷാര്‍, നാദിയ.
സഹോദരങ്ങള്‍ : അബ്‌ദുല്‍ കരീം ,ഉമ്മു,ഐഷക്കുട്ടി,ജമീല.ഖബറടക്കം ചൊവ്വാഴ്‌ച കാലത്ത്‌ പത്തിന്‌ തൈക്കാട്‌ മഹല്ല്‌ ഖബര്‍സ്ഥാനില്‍.മുഹമ്മദുണ്ണി സാഹിബിന്റെ നിര്യാണത്തില്‍ ഉദയം പഠനവേദി അനുശോചനം അറിയിച്ചു.