ദോഹ: മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പാവറട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംരംഭമായ ഉദയം പഠനവേദി ഖത്തര്‍ ഘടകത്തിന്റെ ഇഫ്‌താര്‍ സൌഹൃദ സംഗമം ജൂലായ് 10 ന് അസീസിയ്യയിലെ ഖത്തര്‍ ഖൈരിയ്യയുടെ രണ്ടാം നമ്പര്‍ ഖൈമയില്‍ സംഘടിപ്പിക്കും .വൈകീട്ട് 5.30 ന് ആരംഭിക്കുന്ന സംഗമത്തില്‍ സൌഹൃദ സദസ്സ് ക്വിസ്സ് പ്രോഗ്രാം റമദാന്‍ സന്ദേശം എന്നീ പരിപാടികള്‍ ഉണ്ടാകും .ക്വിസ്സ് പരിപാടിയില്‍ വിജയികളാകുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും .ഉദയം പരിതിയിലുള്ള എല്ലാ സഹൃദയരും കുടുംബ സമേതം ഇഫ്‌താര്‍ സംഗമത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.