തൃശൂര്‍ മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പാവറട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉദയം പഠനവേദിയുടെ ഇഫ്‌ത്വാര്‍ സംഗമം ജൂണ്‍ 27 ശനിയാഴ്ച്ച ഖലീഫ സ്റ്റേഡിയത്തിനു എതിര്‍വശമുള്ള ഖൈമ നമ്പര്‍ രണ്ടില്‍ സംഘടിപ്പിക്കും.പ്രസിഡണ്ട് ആര്‍.വി അബ്‌ദുല്‍ മജീദ് സാഹിബിന്റെ അധ്യക്ഷതയില്‍ ചേരുന്ന സംഗമത്തില്‍ പ്രാര്‍ഥനയും ഉദ്‌ബോധനവും പ്രദേശത്തെ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും.വൈകുന്നേരം 5.15 ന് പഠന ക്ലാസ്സോടുകൂടെ ആരംഭിക്കുന്ന സംഗമത്തില്‍ കുടുംബ സമേതം പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി.ജാസിം എന്‍.പി അറിയിച്ചു