നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, September 11, 2015

ഉദയം പഠനവേദി പ്രവര്‍‌ത്തക സം‌ഗമം

പുവ്വത്തൂര്‍: ഉദയം പഠനവേദിയുടെ പ്രവര്‍‌ത്തനങ്ങള്‍ ആണ്ടുതോറും നടക്കുന്ന സകാത്ത്‌ സമാഹരണവും അതിന്റെ വിനിയോഗവും എന്നതിലൂടെ നാമമാത്ര സേവന ക്ഷേമ പ്രവര്‍‌ത്തനങ്ങളില്‍ പരിമിതപ്പെട്ടിരിക്കുന്നു.സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക രം‌ഗം തീര്‍‌ത്തും ശുന്യമായതുപോലെയുള്ള അവസ്ഥ സം‌ജാതമായിരിക്കുന്നു.ഡോക്‌ടര്‍ സയ്യിദ്‌ മുഹമ്മദ്‌ പറഞ്ഞു.നീണ്ട ഇടവേളക്ക്‌ ശേഷം ഉദയം പഠനവേദിയുടെ പ്രവര്‍‌ത്തക സംഗമത്തില്‍ ആമുഖ ഭാഷണം നിര്‍‌വഹിക്കുകയായിരുന്നു ഉദയം ഡയറക്‌ടര്‍.

ആസ്ഥാന ഓഫീസ്‌ ഫലപ്രദമായി ഉപയോഗപ്പെടുത്താതും മേഖലയില്‍ സജീവ സാന്നിധ്യമായി പ്രവര്‍‌ത്തകനെ നിയോഗിക്കുന്നതില്‍ ഗൗരവപുര്‍‌വ്വമായ ഇടപെടലുകള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നു ഇല്ലാത്തതും ഈ ശുന്യതയുടെ ആഴം കൂട്ടാന്‍ കാരണമായി എന്നു ചര്‍‌ച്ചയില്‍ പങ്കെടുത്തു കൊണ്ട്‌ ഖത്തര്‍ പ്രതിനിധി അസീസ്‌മഞ്ഞിയില്‍ അഭിപ്രായപ്പെട്ടു.
പാവറട്ടിയിലെ ഓഫീസ്‌ കാര്യക്ഷമമാക്കാനും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കുടക്കീഴിലുള്ള സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ സം‌വിധാനങ്ങളെ പൊതു സമൂഹത്തിനു ബോധ്യപ്പെടുത്താനുതകും വിധമുള്ള ഫലകങ്ങള്‍ സ്ഥാപിക്കാനും ചര്‍‌ച്ചയില്‍ ധാരണയായി.മാത്രമല്ല കഴിയുമെങ്കില്‍ ജന സമ്പര്‍‌ക്കത്തിനുപകരിക്കും വിധമുള്ള ഒരു സ്ഥലം കണ്ടെത്താനും തീരുമാനിച്ചു. 

മുല്ലശ്ശേരി മേഖലയിലെ പാടൂര്‍ പാവറട്ടി ഹല്‍‌ഖകളുടെ പുത്തനുണര്‍‌വിനു സഹായകമാകും വിധം ഉദയം ആസ്ഥാനം കേന്ദ്രീകരിച്ച്‌ പ്രവര്‍‌ത്തിക്കാന്‍ പ്രാപ്‌തനായ ഒരു പ്രവര്‍‌ത്തകനെ അടിയന്തിരമായി കണ്ടെത്താന്‍ തീരുമാനിച്ചു.

ഡോക്‌ടര്‍ സയ്യിദ്‌ മുഹമ്മദിന്റെ വസതിയില്‍ മഗ്‌രിബിനു ശേഷം തുടങ്ങിയ യോഗം 9.15 ന്‌ അസീസ്‌ മഞ്ഞിയിലിന്റെ പ്രാര്‍‌ഥനയോടെ സമാപിച്ചു.