പാവറട്ടി:കേവലമായ കര്‍മ്മങ്ങള്‍ എന്നതിലുപരി ആത്മാവിനെ തൊട്ടറിഞ്ഞ പ്രാര്‍ഥനാനിരതമായ ദിനരാത്രങ്ങളിലൂടെ ദൈവ സാമിപ്യം പ്രാപിക്കുന്നതോടൊപ്പം മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ സന്ദേശമാണ് ഹജ്ജിലൂടെ പ്രതിഫലിക്കുന്നത്.പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.പാവറട്ടി ഖുബ മദ്രസ്സഹാളില്‍ സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ് സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രഭാഷകര്‍.ജമാഅത്തെ ഇസ്‌ലാമി പാവറട്ടി ഹല്‍ഖാ അമീര്‍ എ.വി ഹംസ ഗുരുവയൂര്‍ ഏരിയ സെക്രട്ടറി നവാസ് അസ്‌ഹരി,അസീസ് മഞ്ഞിയില്‍ എന്നിവര്‍ സംസാരിച്ചു.ഹല്‍ഖാ സെക്രട്ടറി സുധീപ് സ്വാഗതം പറഞ്ഞു.