മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ പുതിയ സാരഥിയായി സ്ഥാനാരോഹണം നടത്തിയ സഖാവ് എ.കെ.ഹുസൈനിന് ഉദയം പഠനവേദി അഭിനന്ദനം അറിയിച്ചു.പ്രദേശത്തിന്റെ സമൂലമായ മാറ്റത്തിനുപകരിക്കുന്ന ക്രിയാത്മകമായ സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധിക്കുമാറാകട്ടെ.എന്നു ആശംസാ സന്ദേശത്തില്‍ അറിയിച്ചു.മുല്ലശ്ശേരിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു തിരുനെല്ലൂര്‍ക്കാരന്‍ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത്.