കഴിഞ്ഞ ദിവസങ്ങളില്‍ കേരളീയസാമൂഹിക മണ്ഡലത്തില്‍ ചൂടുള്ള ചര്‍ച്ചയായിരുന്നു ലിംഗവിവേചനം എന്ന വിഷയം . കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വിശിഷ്യാ മുസ്‌ലിം നവോത്ഥാന രംഗത്ത് ബൃഹത്തായ സംഭാവനകന നല്‍കിയ ഫാറൂക്ക് കോളേജ് എന്ന ന്യൂനപക്ഷ സ്ഥാപനത്തിനെതിരെ ക്ലാസ് മുറിയിലെ നിസ്സാരമായ അച്ചടക്ക നടപടിയുടെ മറപിടിച്ചു ഗൂഡലക്ഷ്യങ്ങളോടെ വ്യവസ്ഥാപിതമായി ഉയര്‍ത്തിയ അപവാദ പ്രചാരണങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ലിംഗവിവേചനം എന്നത് വിവക്ഷിക്കുന്നിടത്ത് വികൃതമാക്കപെട്ട സദാചാരബോധം അതിന്റെ മുഖം അനാവരണം ചെയ്യുകയും നേരിന്റെയും നന്മയുടെയും നൈതികതയുടെയും സര്‍വ്വോപരി മാനവികതയിലതിഷ്ടിതമായ പ്രബുദ്ധമായ മലയാളിയുടെ പൊതുബോധത്തെ ചോദ്യം ചെയ്‌തു കൊണ്ടിരിക്കുകയും ചെയ്യുന്നു .
ആദര പൂര്‍വ്വം വിളിക്കപ്പെടുന്ന കലാലയങ്ങളും സര്‍വകലാശാലകളും സംസ്‌കാരത്തിന്റെ ശവപറമ്പുകള്‍ ആയികൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോയികൊണ്ടിരിക്കുന്നത്.കല്‍പ്പിക്കപെട്ട പരിധികളിലും പരിമിതികളും ഉള്‍കൊള്ളാതെ മനുഷ്യന്‍ അവന്റെ യുക്തിക്ക് നിരക്കുന്ന തത്വങ്ങളും സംഹിതകളും എഴുന്നള്ളിക്കുന്നിടത്ത് കുടുംബബന്ധങ്ങളും മൂല്യങ്ങളും ചോര്‍ന്നു പോകുന്നു. വര്‍ത്തമാനകാലത്തെ സകല വാണിഭ കഥകളും മനുഷ്യനിര്‍മിത ആദര്‍ശങ്ങളുടെ ആശയപാപ്പരത്തത്തെ ഒരിക്കല്‍ കൂടി തുറന്നു കാട്ടുന്നു.
മര്‍സൂഖ് സെയ്‌തു മുഹമ്മദ് തൊയക്കാവ്