പുതുമനശ്ശേരി:ചാത്തൂന്റകായില്‍ എ.കെ നാസര്‍ മരണമടഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു.പൗര പ്രമുഖനായിരുന്ന പരേതന്‍ ദീര്‍ഘ കാലം പുതുമനശ്ശേരി മഹല്ല് പ്രസിഡണ്ടായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.പ്രദേശത്തെ വിദ്യാഭ്യാസ കേന്ദ്രമായി വികസിച്ചു കൊണ്ടിരിക്കുന്ന സര്‍സയ്യിദ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു.ഓപറേഷനു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഖബറടക്കം പുതുമനശ്ശേരി ഖബര്‍സ്ഥാനില്‍ നടക്കും.
ഉദയം പഠനവേദിയും അനുബന്ധ സംവിധാനങ്ങളും എ.കെ നാസറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.