ഏറെ പ്രതീക്ഷ നല്‍കും വിധമാണ് ഈ സംഘംഇപ്പോള്‍ മുന്നോട്ടു പോകുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.. കഴിവുള്ളവര്‍ ഏറെ ഈ ഗ്രൂപ്പില്‍ ഉണ്ട് എന്നതാണ് ആ പ്രതീക്ഷക്ക് നിദാനം. സര്‍ഗ്ഗാത്മകത അല്ലാഹുവിന്റെ അനുഗ്രഹമാണ്. ഇനിയും ഏറെ പേര്‍ മുന്നോട്ടുവരാനുണ്ടു്. നന്മയുടെ പ്രസാരണം ഉദ്ദേശിച്ച് കഴിയും വിധം പങ്കാളിത്തം വഹിക്കുക. ഒഴിവു് കിട്ടുന്ന സമയം അങ്ങനെ മാറ്റി വെക്കുന്നതും ഒരു ധര്‍മമാണ്.
സമയം അമൂല്യമാണു് എന്ന് നമ്മുക്കറിയാം.അതിന്റെ ഉപയോഗം വളരെ കൃത്യമായും ശരിയായും നടക്കേണ്ട തുണ്ടു്.മനുഷ്യായുസ് നിര്‍ണിതമാണ്. കടന്നു് പോവുന്ന കാലത്തിനു് മടക്കമില്ല. കൊഴിഞ്ഞു പോകുന്ന ദിനങ്ങള്‍ തിരിച്ച് വരില്ല.ആയുസ്സില്‍ നിന്ന് അറ്റു് പോവുന്ന കണ്ണികള്‍ക്ക് പകരം പുതിയവ കൂട്ടിചേര്‍ക്കപ്പെടുകയില്ല. . നമ്മുടെ മനോഭാവവും നല്ല പ്രവര്‍ത്തികളും നമ്മള്‍ ഇന്നെടുക്കുന്ന തീരുമാനവും ഒക്കെ ആണ് നമ്മുടെ നാളെ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത്....
വരാനിരിക്കുന്ന വിചാരണയുടെയും, വിധിയുടെയും വേളയിലേക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ ആവണം ഒരു വിശ്വാസിയുടെ എല്ലാ ശ്രദ്ധയും. സമയത്തിന്റെ വില ശരിയാം വിധം ബോധ്യപ്പെടുകയും ഓരോനിമിഷവും ഫലപ്രദമായി ഉപയോഗിക്കാന്‍ പ്രാപ്‌തമാകുമ്പോഴാണ് നാം അതിന്റെ ലക്ഷ്യങ്ങളിലേക്ക് നടന്നു് അടുക്കുന്നത്.ചിന്താപരമായ രംഗത്തും മുന്നേറേണ്ടതുണ്ടു്. അല്ലാഹു ഈ കൊച്ചു സംഘത്തെ നന്മയുടെ മാര്‍ഗത്തില്‍ ഇനിയും ഏറെ മുന്നേറാന്‍ അനുഗ്രഹിക്കുമാറാകട്ടെ ...
ഓര്‍ക്കുക: ഓരോ മനുഷ്യനും താന്‍ ചെയ്ത നന്മയുടെയും തിന്മയുടെയും ഫലം നേരില്‍ കണ്ടറിയും ദിനം വരാനിരിക്കുന്നു. ആ ദിനം തന്നില്‍ നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന് ഓരോ മനുഷ്യനും അന്ന് ആഗ്രഹിച്ചു പോകും. അല്ലാഹു തന്റെ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു തന്റെ അടിമകളോട് പരമദയാലുവാകുന്നു.(Sura 3 : Aya 30)
അക്‌ബര്‍ എം.എ