ആരോടും പുഞ്ചിരിയോടെ മാത്രം സമീപിക്കുന്ന സഹൃദയൻ.പരിചയപ്പെട്ടവർക്ക് ആർക്കും മറക്കാൻ കഴിയാത്ത വ്യക്‌തിത്വം.അദ്ധേഹത്തിന്റെ പ്രവാസത്തിനു മുമ്പ് വെന്മേനാട് ഹൈസ്കൂളിൽ ക്ലർക്കായി ജോലി ചെയ്യുന്ന കാലം ,സ്‌കൂളിലേക്ക് പോകുന്ന ഞങ്ങൾ മിക്ക ദിവസങ്ങളിലും വഴിയിൽ വെച്ച് ഒരുമിക്കാറുണ്ട്.സ്‌കൂൾ എത്തുന്നത് വരെ ചിരിച്ചു കൊണ്ടേ കുശലം പറഞ്ഞു നടക്കുമായിരുന്നു.മുടി നീട്ടി വളർത്തി,ഉയരം കുറഞ്ഞ,മാന്യമായി വസ്ത്രം ധരിച്ച സുമുഖനായ ചെറുപ്പക്കാരൻ.വര്‍ഷങ്ങളേറെ കഴിഞ്ഞു,വീണ്ടും ഒരുമിക്കാനും കൂടെ പ്രവർത്തിക്കാനും കഴിഞ്ഞെങ്കിലും ഉമറലിക്ക എന്ന് പറയുമ്പോൾ വർഷങ്ങൾക്കു മുമ്പുള്ള ആ സുന്ദര രൂപമാണ് മനസ്സിൽ തെളിയുക.അദ്ധേഹത്തിനും നമ്മിൽ നിന്നും യാത്ര പറഞ്ഞു പോയ്കൊണ്ടിരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും അല്ലാഹു മഗ്‌ഫിറത്തും മര്ഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ.അവരോടൊപ്പം നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കുമാറാകട്ടെ.ആമീൻ.
അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍
അവസാനത്തെ ആലിംഗനം.
ഉമ്മറലിക്ക എന്റെ സഹപ്രവർത്തകനായിരുന്നു.ഒരേ ഹൽഖയിൽ.ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ
പ്രവർത്തന തലങ്ങളിൽ 'ഇന്നമൽ മുഅമിനൂന ഇഖ്‌വ' എന്ന വചനം അന്വർത്ഥമാക്കി കൊണ്ട് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു.ശാന്തത നിറഞ്ഞ പുഞ്ചിരിയും സൗമനസ്യം തുളുമ്പുന്ന സംസാരവും അദ്ധേഹത്തിന്റെ മുഖ മുദ്രയായിരുന്നു.ഞാൻ അവധിയ്‌ക്ക് നാട്ടിൽ പോയപ്പോൾ അവസാന ഹൽഖയിൽ പങ്കെടുത്ത് ഉമ്മറലിക്കയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ ഞാനറിഞ്ഞില്ല ആ ആലിംഗനം അവസാനത്തേതാകുമെന്ന്.അല്ലാഹു അദ്ധേഹത്തിന്ന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ, സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂടാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാക്കിതരട്ടെ.ആമീൻ ...
റഷീദ് പാവറട്ടി