ദോഹ:പ്രാര്‍ഥനാ നിര്‍ഭരമായ ദിന രാത്രങ്ങളുടെ പരിശുദ്ധമായ മാസം ഇതാ
പടിവാതിലില്‍.വിശ്വാസികളുടെ മൂര്‍ച്ചയുള്ള ആയുധം പ്രാര്‍ഥന
തന്നെ.പൂര്‍ണ്ണമായ വിശ്വാസത്തോടെ അതിലേറെ പ്രത്യാശയോടെ
അല്ലാഹുവിലേയ്‌ക്ക് അടുക്കുക.അവനില്‍ ഭരമേല്‍പിക്കുക.ഒപ്പം ലക്ഷ്യ
പ്രാപ്‌തിയ്‌ക്ക് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുകയും
ചെയ്യുക.ഒരിക്കലും ഒന്നും വൃഥാവിലാകുകയില്ല.അബ്‌ദുല്‍ ജലീല്‍ എം.എം
പറഞ്ഞു.ഉദയം പഠനവേദിയുടെ റമദാനൊരുക്കങ്ങളുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത
യോഗത്തില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു ഉദയം പഠനവേദിയുടെ പ്രസിഡണ്ട്.
തുടര്‍ന്നു
നടന്ന വിശേഷങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഉദയം ഇഫ്‌ത്വാര്‍ സംഗമം
റമദാന്‍ ആദ്യത്തില്‍ മെയ് 31 ബുധനാഴ്‌ച സംഘടിപ്പിക്കാന്‍
ധാരണയായി.താമസിയാതെ തന്നെ സ്ഥലം തീരുമാനിക്കാനാകുമെന്നും അധ്യക്ഷന്‍
ശുഭാപ്‌തി പ്രകടിപ്പിച്ചു.
ഉദയം പരിധിയില്‍ ഈയിടെ അല്ലാഹുവിലേയ്‌ക്ക്
യാത്രയായവരെ വിശിഷ്യാ ഇന്നു മെയ് 10 ന് പരലോകം പൂകിയ നഫീസ
മഞ്ഞിയില്‍,വി.പി ഹമീദ് എന്നിവരെ ഓര്‍ക്കുകയും പ്രാര്‍ഥിക്കുകയും
ചെയ്‌തു.2017 മെയ് 10 ബുധനാഴ്‌ച വൈകീട്ട് 08.30 ന് എന്‍.പി യുടെ വസതില്‍
ചേര്‍ന്ന യോഗം 10.30 ന് സമാപിച്ചു.