ദോഹ:രണ്ടര പതിറ്റാണ്ട് ചരിത്രമുള്ള ഉദയം പഠനവേദി; ഒരു പ്രദേശത്തിന്റെ തന്നെ വിളക്കും വെളിച്ചവുമാണ്.മുന്‍കാല സാരഥികള്‍ സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച് ഉണര്‍ന്നെഴുന്നേറ്റതിന്റെ മാധുര്യമാണ് ഇന്നു നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്.അസീസ് മഞ്ഞിയില്‍ പറഞ്ഞു.
ദീര്‍ഘകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേയ്‌ക്ക് തിരിക്കുന്ന ഉദയം പഠനവേദിയുടെ ആദ്യ കാല പ്രവര്‍ത്തകരില്‍ ഒരാളായ എം.എ അക്‌ബര്‍ സാഹിബിനുള്ള യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉദയം പഠനവേദിയുടെ പ്രസിഡണ്ട് .വൈസ് പ്രസിഡണ്ട് എം.എം അബ്‌ദുല്‍ ജലീല്‍,സീനിയര്‍ അംഗങ്ങളായ എന്‍.പി അഷ്‌റഫ്,വി.പി ഷംസുദ്ധീന്‍,വി.വി അബ്‌ദുല്‍ ജലീല്‍,വി.എം റഫീഖ്,എം.എം മുക്താര്‍,എം.എം ഷാജുദ്ധീന്‍,ഷമീര്‍ ഇബ്രാഹീം,അബ്‌ദുല്‍ഖാദര്‍ പുതിയവീട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
എം.എ അക്‌ബര്‍ സാഹിബിനോടുള്ള ആദര സൂചകമായി ഉപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി പി.എ നൗഷാദ് നന്ദി പ്രകാശിപ്പിച്ചു.