പാവറട്ടി:പരിശുദ്ധ റമദാനിലെ അനുകൂലമായ കാലാവസ്ഥയെ യഥോചിതം ഉപയോഗപ്പെടുത്തി കൂടുതല്‍ കരുത്തോടെ ഊര്‍ജ്ജ്വസ്വലരായി ജനങ്ങളിലേയ്‌ക്ക് ഇറങ്ങാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ജി.ഐ.ഒ ഗുരുവായൂര്‍ ഏരിയ തര്‍ബിയ്യത്ത് സംഗമം സമാപിച്ചു.
പാവറട്ടി ഖുബ ഹാളില്‍ പ്രസിഡന്റ് അഹ്‌ലം അബ്‌ദുല്‍ ലത്വീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം ഐഷ മജീദിന്റെ ഖുര്‍ആന്‍ പാരായണത്തോടെ പ്രാരംഭം കുറിച്ചു.റമദാനിനെ സര്‍ഗാത്മകമായി ഉപയോഗപ്പെടുത്തുന്നതിനേയും ദൈവ സ്‌മരണ ഹരിതാഭമായി കാത്തു സൂക്ഷിക്കുന്നതിനേയും സമന്വയിപ്പിച്ച് കൊണ്ടുള്ള പഠന ശിബിരത്തിന് മുന്‍ ജി.ഐ.ഒ പ്രവര്‍ത്തക സമീന സമദ് നേതൃത്വം നല്‍കി.ജില്ലാ തല പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും ജില്ലാ പ്രസിഡന്റ് ഹുസ്‌ന അബ്‌ദുല്‍ ജലീലും ഒരു വര്‍ഷത്തെ പ്രവര്‍ത്തന നൈരന്തര്യത്തെ കുറിച്ചുള്ള ഹ്രസ്വമായ അവലോകനം ഗുരുവായൂര്‍ ഏരിയ സെക്രട്ടറി ഹിബ മഞ്ഞിയിലും പങ്കു വെച്ചു.
ജില്ലാ തലത്തില്‍ നടത്തപ്പെട്ട ആര്‍ട്‌സ് ഫെസ്റ്റ് പ്രതിഭകളെ പ്രത്യേകം അനുമോദിക്കുകയും ആദരിക്കുകയും ചെയ്‌തു.സയാഹ്ന പ്രാര്‍ഥനക്ക് ശേഷം തുടങ്ങി സന്ധ്യവരെ നീണ്ട ക്യാമ്പ് ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് റഷീദ സലീം സാന്നിധ്യം കൊണ്ട് ധന്യമാക്കി.ഗുരുവായൂര്‍ ഏരിയ സെക്രട്ടറി ഹിബ അബ്‌ദുല്‍ അസീസ് സ്വാഗതവും ഗുരുവായൂര്‍ ഏരിയ ജോ.സെക്രട്ടറി ഹിഷാറ സുല്‍ത്താന നന്ദിയും പ്രകാശിപ്പിച്ചു.