ദോഹ:പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച് കിട്ടിയ റമദാന്‍ ഏറെ അനുഗ്രഹീതമാണ്.വിശേഷപ്പെട്ട ഈ അനുഗ്രഹത്തിന് നന്ദി പ്രകാശിപ്പിക്കാന്‍ കല്‍പിക്കപ്പെട്ട ആരാധനാ കര്‍മ്മമാണ് റമദാനിലെ വ്രതാനുഷ്‌ഠാനം.ദൈവം മനുഷ്യരാശിയുടെ ഇഹപര വിജയത്തിനായി പ്രവാചകന്മാരിലൂടെ നിരന്തരം അവതരിപ്പിച്ചു കൊണ്ടിരുന്നതിന്റെ പരിസമാപ്‌തിയായിരുന്നു ഖുര്‍ആന്‍ അവതരണത്തിലൂടെ സാധിച്ചത്.അഥവാ ലോകത്തെ സകല വിശ്വാസി സമൂഹത്തിനും അവലംബിക്കാന്‍ അര്‍ഹമായതത്രെ ഖുര്‍ആന്‍.ഈ ഗ്രന്ഥത്തെ യഥാവിധി വായിക്കാനും പഠന മനനങ്ങള്‍ക്ക് വിധേയമാക്കാനും ഖുര്‍ആനിന്റെ വക്താക്കള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് കൂടുതല്‍ ബാധ്യതയുണ്ട്.അസീസ് മഞ്ഞിയില്‍ പറഞ്ഞു.
ദോഹ ലോയ്‌ഡന്‍സ് അക്കാഡമിയില്‍ സംഘടിപ്പിച്ച ഉദയം പഠനവേദിയുടെ ഇഫ്‌ത്വാര്‍ കുടുംബ സംഗമത്തില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു ഉദയം പ്രസിഡന്റ് അസീസ് മഞ്ഞിയില്‍.
ഉദയം മേഖലയില്‍ നിന്ന് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളായ ഐഷ അഫീദ,ഫവാസ് മുക്താര്‍,അംജത്ത് ഹാഷിം എന്നിവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കി അനുമോദിച്ചു.ഡോക്‌ടര്‍ സമീര്‍ കലന്തന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്‌തു.
തുടന്ന് നടന്ന ചടങ്ങില്‍ ഉദയം സ്ഥാപക നേതാക്കളെ സ്‌മരിക്കുകയും ഇപ്പോള്‍ ദോഹയില്‍ ഉള്ള പഴയ കാല മുന്‍നിര പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്‌തു.
വൈസ് പ്രസിഡന്റ് അബ്‌ദുല്‍ ജലീല്‍ എം.എം അനുമോദന പ്രഭാഷണം നടത്തി.സെക്രട്ടറി നൗഷാദ് പി.എ സ്വാഗതം ആശംസിച്ചു.അസി.സെക്രട്ടറി ജാസ്സിം എന്‍.പി നന്ദി പ്രകാശിപ്പിച്ചു.
നോമ്പ് തുറന്ന ഉടനെ മഗ്‌രിബ് നമസ്‌കരിച്ചു.ശേഷം പ്രാഥമിക ഇഫ്‌ത്വാര്‍ വിതരണം ചെയ്‌തു.തുടര്‍ന്ന് ഔദ്യോഗിക ചടങ്ങുകള്‍ തുടങ്ങി.പിരിഞ്ഞു പോകുമ്പോള്‍ ഭക്ഷണം ഓരോരുത്തര്‍ക്കും പാര്‍സല്‍ നല്‍കി.
നോമ്പ് തുറന്ന ഉടനെ മഗ്‌രിബ് നമസ്‌കരിച്ചു.ശേഷം പ്രാഥമിക ഇഫ്‌ത്വാര്‍ വിതരണം ചെയ്‌തു.തുടര്‍ന്ന് ഔദ്യോഗിക ചടങ്ങുകള്‍ തുടങ്ങി.പിരിഞ്ഞു പോകുമ്പോള്‍ ഭക്ഷണം ഓരോരുത്തര്‍ക്കും പാര്‍സല്‍ നല്‍കി.