പാവറട്ടി:സർ സയ്ദ് ഇംഗ്ലീഷ് സ്കൂളിൽ ഖുർആൻ ലാബ് ഉദ്‌ഘാടനം ചെയ്തു.ആധുനിക രീതിയിൽ മോണ്ടിസോറി മെത്തഡോളജി ഉപയോഗിച്ച് അറബി ഭാഷയും ഖുർആനും പഠിക്കാനുള്ള നൂതനമായ സംവിധാനങ്ങൾ അടങ്ങിയതാണ് ലാബ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അണ്ടർസ്റ്റാൻഡ് ഖുർആൻ അക്കാദമിയുമായി സഹകരിച്ചാണ് ലാബ് സജ്ജമാക്കിയത്.
പുതുമനശ്ശേരി മഹല്ല് ഖത്തീബ് മൻസൂർ അലി ദാരിമിയാണ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത് . പാലുവായി , പാവറട്ടി മഹല്ല് ഖത്തീബുമാരായ ഖാലിദ് സഅദി , മുഹമ്മദ് ഫൈസി എന്നിവർ സന്നിഹിതരായിരുന്നു.
അറബി ഭാഷയും ഖുർആനും ഇത്ര രസകരമായും ശാസ്ത്രീയമായും പഠിക്കാൻ കഴിയും എന്നത് പുതിയ അനുഭവമാണെന്നും ഭാഷാ പഠനത്തിന് ശരീര ഭാഷ ഉപയോഗിക്കാമെന്നത് പുതിയ അറിവാണെന്നും ഉസ്താദ് മൻസൂർ അലി ദാരിമി പറഞ്ഞു . ലാബിൽ ചിലവഴിച്ച അൽപ സമയം കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്ന മാനേജ്മന്റും സ്കൂൾ അധികൃതരും പ്രശംസ അർഹിക്കുന്നു . തങ്ങളൊക്കെ പത്തും പന്ത്രണ്ടും വർഷങ്ങൾ ചെലവഴിച്ചു പഠിച്ചെടുക്കുന്ന കാര്യങ്ങളാണ് വിദ്യാർഥികൾ വളരെ എളുപ്പത്തിൽ പഠിച്ചെടുക്കുന്നത്.പത്താം ക്ലാസ്സ് കഴിയുന്നതോടെ ഖുർആൻ പൂർണ്ണമായും മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും എന്നത് വലിയ നേട്ടമാണെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.
പ്രിൻസിപ്പൽ നിയാസ് ചിറക്കര അധ്യക്ഷനായ ചടങ്ങിൽ മോറൽ സ്റ്റഡീസ് വകുപ്പ് തലവൻ ഷബീർ പാടൂർ സ്വാഗതം പറഞ്ഞു.പി.ടി. എ പ്രസിഡണ്ട് അബ്ദുൽ മനാഫ് ആശംസ നേർന്ന് സംസാരിച്ചു.മോറൽ സ്റ്റഡീസ് അദ്ധ്യാപിക ഷാമില അൻസാരിയുടെ നേതൃത്വത്തിൽ മോഡൽ ക്ലാസ്സ് നടന്നു.വൈസ് പ്രിൻസിപ്പൽ എ അംബിക നന്ദി പ്രകാശിപ്പിച്ചു .