നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, September 3, 2019

റാഫി തങ്ങൾ വിട വാങ്ങി

മുഹമ്മദ് റാഫി തങ്ങൾ അല്ലാഹുവിലേയ്‌ക്ക്‌ യാത്രയായ വിവരം വ്യസനത്തോടെ അറിയിയ്‌ക്കുന്നു.പരേതനായ ബി.വി സീതി തങ്ങളുടെ മകനാണ്‌.

പാടൂർ അലീമുൽ ഇസ്‌ലാം സ്കൂൾ മാനേജറും വെങ്കിടങ്ങ് പഞ്ചായത്ത് മുസ്‌ലിം ലീഗ്‌ വൈസ് പ്രസിഡൻറുമാണ് പരേതൻ.

ഖബറടക്കം നാളെ ബുധന്‍ 10 മണിക്ക് പാടൂർ വളപ്പിൽ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ:-സക്കീന,മക്കള്‍:-റഫീഖ്‌ തങ്ങള്‍,സൗദ ബീവി,ഷഫീഖ്‌ തങ്ങള്‍.മരുമക്കള്‍:-നിദാ ബീവി,ശുഐബ്‌ തങ്ങള്‍.

റാഫി തങ്ങൾ അയല്‍ ഗ്രാമങ്ങളുമായി ആത്മബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു.നാലര പതിറ്റാണ്ടുകൾക്ക് മുമ്പ് തിരുനെല്ലൂരിലേക്ക് കാൽപന്ത് കളിയിലൂടെ ഒരു പുരസ്ക്കാരം നേടിത്തന്നതിൽ തങ്ങളുടെ 'കാലൊപ്പ്'ഉണ്ടായിരുന്നു എന്ന്‌ റഹ്‌മാന്‍ തിരുനെല്ലൂര്‍ അനുസ്‌മരിച്ചു.
ഉദയം പഠനവേദി അനുശോചനം രേഖപ്പെടുത്തി.
...
മുഹമ്മദ്‌ റാഫി തങ്ങളുടെ പിതാവ്‌ ബുഖാറയില്‍ വളപ്പില്‍ സീതി തങ്ങള്‍ കേരള സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രഗത്ഭനായ വ്യക്തിത്വമായിരുന്നു. മൂന്നു തവണ ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് കേരള നിയമസഭയിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.പാടൂരിലെ പ്രസിദ്ധമായ അലീമുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ സ്ഥാപിച്ചതും ബി.വി സീതി തങ്ങളായിരുന്നു.