കണ്ണോത്ത്:കുറിക്കലകത്ത് കെ.കെ ഹുസൈൻ സാഹിബ് മരണപ്പെട്ടു. കുറച്ചു കാലമായി ശ്വാസകോശ സംബന്ധമായ പ്രയാസത്തിന് ചികിത്സയിലായിരുന്നു.ഈയിടെ രോഗ ബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഉദയം പഠനവേദിയുടെ സീനിയര്‍ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഹുസൈന്‍ സാഹിബ്. ആദ്യകാല മാധ്യമം ക്ലബ്ബ് അംഗം കൂടെയാണ് കെ.കെ ഹുസൈന്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഉദയം പഠനവേദി അനുശോചിച്ചു. പരേതന്റെ പാരത്രിക ജിവിതം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.സമയ നിഷ്‌ഠയിലും ഉത്തരവാദിത്ത നിര്‍വഹണത്തിലും കണിശത പുലര്‍ത്തിയിരുന്ന കെ.കെയുടെ വിയോഗ വാര്‍ത്ത വേദനയോടെയാണ് പങ്കു വെക്കുന്നത്.അവരുടെ കുടുംബത്തിന് ക്ഷമയും സമാശ്വാസവും ലഭിക്കുമാറാകട്ടെ.
ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്നു.സലാം സ്റ്റുഡിയോവിൽ ജോലി ചെയ്‌തു കൊണ്ടിരിക്കെ അസുഖ ബാധിതനായാണ് ഖത്തറിനോട് വിട പറഞ്ഞത്.അല്‍പം ആശ്വാസമായതിനു ശേഷം ഒരിക്കല്‍ കൂടെ ഖത്തറില്‍ എത്തി ഔദ്യോഗിക ചുമതലകള്‍ എല്ലാം ഒഴിവാക്കി തിരിച്ചു പോകുകയാണ് ഉണ്ടായത്.തൊയക്കാവില്‍ താമസിച്ചിരുന്ന ഹുസൈന്‍ സാഹിബും കൂടുംബവും കുറച്ച് കാലമായി കണ്ണോത്ത് ചീരോത്ത് ആലിന്റെ കിഴക്ക് ഭാഗത്താണ് താമസം.
തിരുനെല്ലൂര്‍ കെ.എസ്.അഷറഫ്,മുബാറക്ക്,ഷറഫു,മുജീബ് തുടങ്ങിയവരുടെ അമ്മാവനാണ് കുറിക്കലകത്ത് ഹുസൈന്‍ സാഹിബ്.സഹൃദയനും സൗമ്യ സ്വഭാവക്കാരനുമായ കെ.കെ ഹുസൈന്‍ സാഹിബ് നല്ല സൗഹൃദ വലയത്തിന് ഉടമയാണ്.സഹോദരിയെ തിരുനെല്ലൂരിലേക്ക് വിവാഹം ചെയ്‌തയച്ച ആദ്യ കാലഘട്ടങ്ങള്‍ മുതല്‍ തിരുനെല്ലൂരിലും നല്ല സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിച്ചിരുന്നു.
ബാവൂസ് കുഞ്ഞിമോൻ ഹാജിയുടെ മകള്‍ നജ്‌മയാണ് ഭാര്യ.മക്കൾ: ഷഹ്‌ന,ഫായിസ,സഫ,ഹസ്‌ന,ഫൈഹ.മരുമകന്‍: ജിഷാര്‍.
ഖബറടക്കം കണ്ണോത്ത് ജുമാഅത്ത് ഖബര്‍സ്ഥാനില്‍.
അനുസ്‌മരണ സദസ്സ് സൂം പ്ലാറ്റ് ഫോമില്‍ സപ്‌തംബര്‍ 17 ന് വൈകീട്ട് ഖത്തര്‍ സമയം 4.30 ന് നടക്കും.
----------
ഹുസൈന്‍ സാഹിബ് ഉദയം പ്രവര്‍ത്തകര്‍ക്കൊപ്പം