ഭാരത സർക്കാരിൻ്റെ കേന്ദ്ര പ്ലാനിംഗ് കമ്മീഷനു കീഴിലുള്ള ദേശീയ വികസന ഏജൻസിയുടെ സാമൂഹിക പ്രതിബന്ധതക്കുള്ള ഭാരത് സേവക് സമാജ് പുരസ്‌കാരം ഖത്തർ പ്രവാസിയായ അബ്‌ദുല്‍ ജലീൽ എം.എം ന് ലഭിച്ചു.
കഴിഞ്ഞ 39 വർഷമായി പ്രവാസിയായ തൃശൂർ വെങ്കിടങ്ങ് സ്വദേശി അബ്‌ദുല്‍ ജലീൽ ഖത്തറിലെ ആരോഗ്യ രംഗത്തെ സർക്കാർ സ്ഥാപനമായ ഹമദ് മെഡിക്കൽ കോർപറേഷനിലെ ഉദ്യോഗസ്ഥനാണ്.തിരുവനന്തപുരത്ത് കവടിയാറിൽ ഭാരത് സേവക് സമാജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബി.എസ്.എസ്. ദേശീയ അധ്യക്ഷൻ ഡോക്ടർ ബി.എസ്. ബാലചന്ദ്രനിൽ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പാവറട്ടി ആസ്ഥാനമാക്കി മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന (1992) ഉദയം പഠനവേദിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് എം.എം അബ്‌ദുല്‍ ജലീല്‍.