ദൈവ ദാസന്മാര്‍ക്ക് വിളക്കും വെളിച്ചവുമായി അവതരിച്ച ഖുര്‍ആന്‍ എന്ന ദര്‍ശനം ലഭിച്ചുവെന്നതില്‍ അഘോഷിക്കാനുള്ള ആഹ്വാനം ഖുര്‍ആനിലുണ്ട്.പക്ഷെ ഈ വചന സുധയെ സ്വാംശീകരിച്ച് പകര്‍ത്തുകയു പടര്‍ത്തുകയും ചെയ്‌തതിന്റെ രചനാത്മകതയില്‍ മാത്രമേ ഈ ആഘോഷം സാധ്യമാകുകയുള്ളൂ.
നിര്‍മ്മിത ദര്‍ശനങ്ങളുടെ വഞ്ചനാത്മകമായ കാഴ്‌ചയും കാഴ്‌ചപ്പാടും പുതു തലമുറയെ വഴിപിഴപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.ഈ ഘട്ടത്തില്‍ മക്കളെ തിരുത്താന്‍ രക്ഷിതാക്കള്‍ ബോധപൂര്‍വ്വം ശ്രമിക്കണം.നമ്മുടെ ശരികളുടെ ശാഠ്യങ്ങളില്‍ നിന്നു കൊണ്ടല്ല,മറിച്ച് പുതു തലമുറയുടെ നിഷ്‌കളങ്കതയെ വ്രണപ്പെടുത്താതെയുള്ള സമീപനങ്ങള്‍ സ്വീകരിച്ചു കൊണ്ടായിരിക്കണം. ഇത്തരം ഇടപെടലുകളുടെ സര്‍ഗാത്മക ഭാവവും രൂപവും ഖുര്‍ആന്‍ തന്നെ വിളിച്ചോതുന്നുണ്ട്.
നിരീശ്വര പ്രത്യയ ശാസ്‌ത്രങ്ങളുടെ വക്താക്കളെയും ബഹുദൈവാരാധകരുടെ ഗണത്തില്‍ തന്നെയാണ് കണക്കാക്കേണ്ടത്. നിരീശ്വര വാദികള്‍ എന്നു പറയുന്നവര്‍ ചില്ലിട്ട കൂട്ടിലുള്ള ദൈവങ്ങളെ ആരാധിക്കുന്നില്ലായിരിക്കും.ബഹുദൈവാരാധകരായി അറിയപ്പെടുന്നവരെക്കാള്‍ ഇലാഹുകള്‍ ഈ നിര്‍മ്മിത വാദികള്‍ക്കാണെന്നതത്രെ യാഥാര്‍ഥ്യം.
ഈ സാഹചര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്ന ദൈവ വിശ്വാസവും അതിന്റെ യുക്തിയും ഭക്തിയും സമര്‍ഥമായി പഠിപ്പിച്ചു കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം.
മസ്‌ജിദ് ഖുബയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് എ.വി ഹംസ സാഹിബ് നേതൃത്വം നല്‍കി.അസീസ് മഞ്ഞിയില്‍ ഖുത്വുബ നിര്‍വഹിച്ചു.