മനസാ വാചാ കര്‍മ്മണാ ദൈവ വിചാരമുള്ള വിനീത ദാസന്മാരാണ് ദൈവത്തിന്റെ മിത്രങ്ങള്‍.അവരിലൂടെ പ്രസരിക്കുന്നതും പ്രചരിക്കുന്നതും ഉത്തമ ഗുണഗണങ്ങളായിരിക്കും.
ദിവ്യന്മാരായി കൊട്ടിഘോഷിക്കപ്പെടുന്നവരൊക്കെ വിധിവിലക്കുകളെ ഭേദിക്കുന്നവരും ഭൗതിക മോഹങ്ങളുടെ സ്വപ്ന വളയങ്ങളില്‍ രമിക്കുന്നവരുമാണ്. അത് കൊണ്ട് ഇവരെ തിരിച്ചറിയുക എളുപ്പമാണ്. കളങ്കരഹിതായ വിശ്വാസ സംഹിതയെ ഉള്‍കൊണ്ട് മാതൃകാസമൂഹമായി മാറാന്‍ യഥാര്‍ഥ വിശ്വാസികള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് പോലും സാധിക്കുന്നില്ല എന്നത് ഒരു വലിയ ദുരന്തം തന്നെയാണ്.ജനാബ് കെ സുബൈര്‍ സാഹിബ് പറഞ്ഞു.
ഉദയം പടനവേദിയുടെ ജനറല്‍ ബോഡിയില്‍ വിജ്ഞാന സദസ്സില്‍ സംസാരിക്കുകയായിരുന്നു സുബൈര്‍ സാഹിബ്.
ഉദയം പ്രസിഡണ്ട് എം എം അബ്‌ദുല്‍ ജലീല്‍ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉദയം ഉംറ യാത്രയും ഉദയം ടീന്‍ സര്‍ക്കിള്‍ രൂപീകരണവും ചര്‍ച്ച ചെയ്തു.
ജൂലായ് അവസാനത്തില്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന ഉംറ യാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് റജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
ടീന്‍ സര്‍ക്കിള്‍ രൂപീകരണത്തിന് സഹകരിക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
വൈകീട്ട് 8.10ന് തുടങ്ങിയ ജനറല്‍ ബോഡി 9.50 ന് പ്രാര്‍ത്ഥനയോടെ അവസാനിച്ചു.