നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, July 6, 2008

തീരാത്ത ദുരൂഹത

തീരാത്ത ദുരൂഹത; മൂന്നാം ടവറിനെ വീഴ്ത്തിയത് തീയെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവര്‍ തകര്‍ന്നത് എങ്ങനെ? ആദ്യ രണ്ടു ടവറുകള്‍ നിലംപതിച്ചത് തീവ്രവാദികള്‍ റാഞ്ചിയ വിമാനം ഇടിച്ചുകയറിയാണ്. എന്നാല്‍ ഒരു കേടുംപറ്റാത്ത 47 നിലകളുള്ള ടവര്‍ സെവന്‍ എന്ന് ഓമനപ്പേരുള്ള മൂന്നാം ടവര്‍ ഏഴു മണിക്കൂറിനു ശേഷം തകര്‍ന്നതിന്റെ രഹസ്യം ഏഴു വര്‍ഷമായി ലോകം അന്വേഷിക്കുകയാണ്.

വിവിധ നിലകളില്‍ ഒരേസമയം പടര്‍ന്ന തീയാണ് ടവര്‍ സെവന്‍ തകരാന്‍ ഇടയാക്കിയതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വാഷിംഗ്ടണിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ്സ് ആന്റ് ടെക്നോളജിയിലെ വിദഗ്ധരാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഇതുകൊണ്ടും ദുരൂഹത അവസാനിക്കുന്നില്ല.

വേള്‍ഡ് ട്രേഡ് സെന്റര്‍ സമുച്ചയത്തിലെ ഏഴു കൂറ്റന്‍ കെട്ടിടങ്ങളിലൊന്നായ ടവര്‍ സെവന്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ബോധപൂര്‍വം തകര്‍ത്തതാണെന്ന് പലരും വിശ്വസിക്കുന്നു. ഉരുക്കില്‍ നിര്‍മിച്ച ടവര്‍ തീയില്‍ തകരില്ലെന്ന് അവര്‍ വാദിക്കുന്നു. 9/11 ട്രൂത്ത് എന്ന സംഘടനയുടെ മേധാവിയും എഞ്ചിനീയറുമായ റിച്ചാര്‍ഡ് ഗേഗ് അടക്കം അനവധി വിദഗ്ധര്‍ ഈ വാദത്തെ പിന്തുണക്കുന്നു.

ചാരസംഘടനയായ സി.ഐ.എയുടെ ഓഫീസ് അടക്കം പല പ്രതിരോധ കാര്യാലയങ്ങളും പ്രവര്‍ത്തിച്ചിരുന്ന ടവര്‍ സെവന്‍ അമേരിക്കന്‍ ഭരണകൂടം തന്നെ ഗൂഢ ലക്ഷ്യത്തോടെ തകര്‍ത്തതാണെന്ന വാദം ശക്തമാണ്.

വിമാനം ഇടിച്ച് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ആദ്യ ടവര്‍ നിലം പതിച്ചത് രാവിലെ 9.59 നാണ്, രണ്ടാം ടവര്‍ 10.28 നും. ഏഴു മണിക്കൂറിനു ശേഷം വൈകീട്ട് 5.28 നാണ് പൊടുന്നനെ ടവര്‍ സെവന്‍ വീണത്. അതിനു തൊട്ടുമുമ്പ് എടുത്ത വീഡിയോ ചിത്രങ്ങളിലൊന്നും ഈ ടവറില്‍ വലിയ തീ കാണാനില്ല. തകര്‍ച്ചക്ക് ആറു മണിക്കൂര്‍ മുമ്പ് ഈ ടവറിലെ മുഴുവന്‍ പേരെയും ഒഴിപ്പിച്ചിരുന്നു.

തകരുന്നതിന് ആറു മണിക്കൂര്‍ മുമ്പുതന്നെ ടവര്‍ സെവന്‍ തകര്‍ന്നതായി ബി.ബി.സി, സി.എന്‍.എന്‍, റോയിട്ടേഴ്സ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെ വാര്‍ത്ത നല്‍കിയത് ലേഖകര്‍ക്ക് പറ്റിയ പിഴവായിരുന്നെന്ന് പിന്നീടവര്‍ വിശദീകരിച്ചു. അതേ ബി.ബി.സി പിന്നീട് 'രഹസ്യഫയലുകള്‍' എന്ന പരിപാടിയിലൂടെ ടവര്‍ തകര്‍ച്ചയില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടു ചെയ്തു. സെപ്റ്റംബര്‍ 11 അന്വേഷിച്ച സമിതികളൊന്നും ടവര്‍ സെവന്‍ തകര്‍ച്ച പരിശോധിച്ചതേയില്ല.

സി.ഐ.എയുടേതടക്കം ടവര്‍ സെവനില്‍ സൂക്ഷിച്ചിരുന്ന നിരവധി ഫയലുകളാണ് അന്ന് കത്തി നശിച്ചത്. സെപ്റ്റംബര്‍ 11 തന്നെ അമേരിക്കന്‍ ഭരണകൂടം സൃഷ്ടിച്ച നാടകമായിരുന്നുവെന്നും അതിന്റെ തെളിവാണ് ടവര്‍ സെവന്‍ തകര്‍ച്ചയെന്നും പല അമേരിക്കന്‍ വിരുദ്ധരും തെളിവുകള്‍ ഉന്നയിച്ച് വാദിക്കുന്നു.