ഉദയം പഠന വേദി ഒരുക്കുന്ന ഇഫ്‌താര്‍ കുടുംബ സംഗമം റമദാന്‍ 12ന് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.വൈകീട്ട് 5 മുതല്‍ രാത്രി 11 മണി വരെ നീണ്ട് നില്‍ക്കുന്ന വൈജ്ഞാനിക സദസ്സുകളില്‍ പ്രഗത്ഭ യുവ പണ്ഡിതന്മാര്‍ അണിനിരക്കും.നമസകാരത്തിന്റെ ചൈതന്യം എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി നടത്തുന്ന പ്രത്യേക പരിപാടിയില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.മത്സരത്തില്‍ ഭാഗഭാക്കാകാന്‍ താല്‍പര്യമുള്ള ഉദയം കുടുംബാംഗങ്ങള്‍ പ്രസ്‌തുത ഗ്രന്ഥം റഫര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.