നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, October 1, 2008

ആത്മീയ സംസ്‌കരണത്തിന്റെ പരിസമാപ്‌തിയില്‍ ഈദാഘോഷം


പാവറട്ടി:ഖുബാ ഈദ്‌ ഗാഹ്‌ മൈതാനിയില്‍ എ.വി ഹംസ സാഹിബിന്റെ നേതൃത്വത്തിലായിരുന്നു പെരുന്നാള്‍ നമസ്‌കാരം നടന്നത്‌.ഒരുമാസക്കാലം ആര്‍ജിച്ചെടുത്ത വിശ്വാസത്തിന്റെ ശക്‌തിയും ഭക്‌തിയും തുടര്‍ന്നുള്ള ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ മാത്രമേ പരിശുദ്ധറമദാനിന്റെ രാപകലുകള്‍ യഥാവിധി ഉപയോഗപ്പെടുത്തിയവരുടെ ഗണത്തില്‍ ഉള്‍പെടുകായുള്ളൂ എന്ന് പ്രഭാഷകന്‍ അനൂബ്‌ ഹസന്‍ പറഞ്ഞു.തുടര്‍ന്ന് ഖുര്‍ആന്‍ ക്വിസ്‌ മത്സരത്തില്‍ വിജയികളായവര്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ശാദിയ അബ്‌ദുല്‍ മജീദ്‌,സഫിയ ഹംസ,ഫൗസിയ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.01/10/08