ദോഹ:പ്രവാചക ചര്യകളും ശിക്ഷണങ്ങളും വിശ്വാസിയുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം പ്രവാചകപ്രേമം അളക്കപ്പെടേണ്ടത്.പ്രവാചകപ്പെരുമ പ്രബന്ധങ്ങളിലും പ്രംഗങ്ങളിലും പ്രകീര്‍ത്തനങ്ങളിലും മാത്രം ഒതുങ്ങേണ്ടതല്ല.അത് ജീവനുള്ള ഉദാഹരണങ്ങളാക്കി സഹജീവികളെ അനുഭവിപ്പിക്കുവാനുള്ളതാണ്.അനൂബ് ഹസ്സന്‍ അഹ്വാനം ചെയ്‌തു.ഉദയം പഠനവേദിയുടെ സംയുക്ത ജനറല്‍ ബോഡിയില്‍ പ്രവാചക സ്നേഹം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉദയം പ്രസിഡന്റ് അസീസ് മഞ്ഞിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സക്കീര്‍ ഹുസ്സൈന്‍ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് അബ്‌ദുല്‍ ജലീല്‍ ഉദ്ബോധനം നടത്തി.
ഉദയം പ്രസിഡന്റ് അസീസ് മഞ്ഞിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സക്കീര്‍ ഹുസ്സൈന്‍ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് അബ്‌ദുല്‍ ജലീല്‍ ഉദ്ബോധനം നടത്തി.