ദിവ്യബോധനത്തിലെ ആദ്യ വാചകം തന്നെ വായനക്കുള്ള ആഹ്വാനമാണ്. പുസ്തകങ്ങളിലെ വരികളെയും പ്രപഞ്ചത്തിലെ കാഴ്ച്ചകളെയും വായിക്കാനാണ് അതാവശ്യപ്പെടുന്നത്. വായനക്കും വിജ്ഞാനത്തിനും മുസ്‌ലിംകള്‍ പ്രാധാന്യം കൊടുത്തിരുന്ന കാലത്ത് അവര്‍ ലോകത്തിന്റെ മുന്നിലായിരുന്നു. ഇന്ന് ആ പുരോഗതിയുടെ രഹസ്യം തിരിച്ചറിഞ്ഞവര്‍ വായനയെന്ന ആ താക്കോള്‍ ഉടമപ്പെടുത്തി അറിവിന്റെയും വിജ്ഞാനത്തിന്റെയും പുതിയ വാതിലുകള്‍ തുറന്നു.
'വിശ്വാസിക്ക് തന്റെ കളഞ്ഞു് പോയ സ്വത്തു് പോലെയാണ് വിജ്ഞാനം. എവിടെ കണ്ടാലുംഅതെടുക്കുക'എന്നാണു് പ്രവാചക വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.
പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുല്ല ബിന്‍ മുബാറകിന്റെ (ഹിജ്‌റ 181-ല്‍ മരണപ്പെട്ടു) കൂട്ടുകാര്‍ ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു: 'എന്താണ് നിങ്ങള്‍ ഞങ്ങളോടൊപ്പം ഇരിക്കാത്തത്?' അതിന് അദ്ദേഹം നല്‍കിയ മറുപടി 'ഞാന്‍ സഹാബികള്‍ക്കും താബിഉകള്‍ക്കും ഒപ്പമാണ് ഞാന്‍ ഇരിക്കാറുള്ളത്' എന്നായിരുന്നു. അഥവാ അവരുടെ ജീവിതവും ചരിത്രവും വായിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ ഒരിക്കല്‍ പറഞ്ഞു: ആഹാരത്തേക്കാളും വെള്ളത്തേക്കാളും ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമാണ് അറിവ്. കാരണം ഒരാള്‍ക്ക് ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ഭക്ഷണവും വെള്ളവും കിട്ടിയാല്‍ മതി. എന്നാല്‍ അവന്റെ ശ്വാസോച്ഛാസത്തിന്റെ എണ്ണത്തിനനുസരിച്ച് അറിവ് അവന് ആവശ്യമാണ്.
വായന വിജ്ഞാനത്തിന്റെ സ്രോതസ് ആണ്. അതിലൂടെ ആര്‍ജിച്ചെടുക്കുന്ന അറിവിലൂടെയാണ് ചിന്തകളും കാഴ്ചപാടുകളും രൂപപ്പെടുന്നത്.
വായന പ്രധാനമാണ്. വായനയില്‍ ലക്ഷ്യം നിര്‍ണയിക്കല്‍ അതിലേറെ പ്രധാനമാണ്. വായിക്കുന്നത് പുരോഗതിക്കോ അതല്ല വിനോദത്തിന് വേണ്ടിയോ, അല്ലെങ്കില്‍ സമയം കളയുന്നതിനോ, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനോ? വായനയിലൂടെ നമുക്ക് സ്വന്തത്തെ പുരോഗതിയിലേക്ക് നയിക്കുകയും ഇഹത്തിലും പരത്തിലും നമുക്ക് ഉപകാരപ്പെടുന്ന ഒന്നാക്കി അതിനെ മാറ്റുകയും ചെയ്യാം.
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍.
ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്.
പേനകൊണ്ടു പഠിപ്പിച്ചവന്‍.
മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു. ( 96 :1-5)
അക്‌ബര്‍ എം.എ.