2016 മുതല്‍ പ്രഭാത പരിപാടികളില്‍ (ഖത്തര്‍ സമയം 06.00 ഇന്ത്യന്‍ സമയം 08.30) ഉസ്‌താദ് എ.വി ഹംസ യുടേയും എന്‍.കെ.മുഹിയദ്ദീന്‍ സാഹിബിന്റെയും സാന്നിധ്യത്തോടെ കൂടുതല്‍ പ്രശോഭിക്കും.ശനി ചൊവ്വ വ്യാഴം എന്നീ മൂന്നു ദിവസങ്ങളില്‍ ഖുര്‍ആനില്‍ നിന്നും എന്ന വൈജ്ഞാനിക വിരുന്നുമായി എ.വി യും,തിങ്കള്‍ ബുധന്‍ വെള്ളി എന്നീ ദിവസങ്ങളില്‍ പ്രവാചകാധ്യാപനങ്ങളില്‍ നിന്നും എന്ന ശീര്‍ഷകത്തില്‍ എന്‍.കെ.യും പ്രസാരണ മാധ്യമത്തെ ധന്യമാക്കും.ആഴ്ചയിലൊരിക്കല്‍ ഞായര്‍ ശുഭ ദിനത്തില്‍ മഞ്ഞിയില്‍ സന്ദേശം നല്‍കും.
മധ്യാഹ്ന പരിപാടികള്‍ (ഖത്തര്‍ സമയം 01.30 ഇന്ത്യന്‍ സമയം 04.00) ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും സ്വതന്ത്രമായി പരിപാടികള്‍ക്കായി(ഷയറിങ്ങുകള്‍ അല്ലാത്ത) നീക്കി വെച്ചിരിക്കുന്നു.മീഡിയാ റൂമിന്റെ സഹായം ആവശ്യമെങ്കില്‍ നല്‍കപ്പെടും.
സായാഹ്ന പരിപാടികള്‍)ഖത്തര്‍ സമയം 06.00 ഇന്ത്യന്‍ സമയം 08.30):ശനി വര്‍ത്തമാനം ആര്‍.വി കലാം , ഞായര്‍ കാവ്യ ലോകം റഷീദ് പാവറട്ടി , തിങ്കള്‍ സാംസ്‌കാരികം സൈനുദ്ധീന്‍ ഖുറൈശി , ചൊവ്വ ജനസ്വരം വി.എം കബീര്‍ ,ബുധന്‍ നാട്ടു വിശേഷം അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ ,വ്യാഴം സമകാലികം മര്‍സൂഖ് സെയ്‌തു മുഹമ്മദ്,വെള്ളി നിരീക്ഷണം അക്‌ബര്‍ എം.എ.
സന്ദര്‍ശകരുടെ ഹാജര്‍ , പോസ്റ്റുകള്‍ വായിക്കപ്പെടുന്നതിലെ സമയ ക്രമം , നിശ്ചിത പരിപാടികളിലെ നൈരന്തര്യം , അംഗങ്ങളുടെ മനോഗതി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നിരീക്ഷിച്ചതിനു ശേഷമാണ് പുതിയ നയ നിലപാടുകളും സമയ ക്രമവും തിട്ടപ്പെടുത്തിയിട്ടുള്ളത്.
പ്രഭാത സായാഹ്ന പരിപാടികളുടെ സമയം അവസരോചിതമായി മാറ്റങ്ങള്‍ക്ക് വിധേയമാകും.
ഉദയം ഇന്റര്‍ നാഷണല്‍ പ്രസാരണ വിഭാഗം.