വിഭാവനയിലെ മഹല്ല് :നാസര്‍ എരവളപ്പില്‍.
വിഭാവനയിലെ മഹല്ല് എന്ന ചര്‍ച്ച സമാപനത്തോടടുക്കുകയാണല്ലോ.ഈ അവസരത്തില്‍ ചില അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.
വിഭാവനയിലെ മഹല്ല് എന്ന വിഷയത്തില്‍ എന്‍.കെ.മൊയ്‌തീന്‍ സാഹിബ് പോസ്റ്റ് ചെയ്‌ത 'നടക്കേണ്ടിയിരുന്ന സുന്ദര സ്വപ്‌നം'എന്ന അഭിപ്രായത്തോട് യോജിച്ചു കൊണ്ട് എളിയ നിര്‍ദേശങ്ങള്‍ വെക്കുന്നു.പലരും ചൂണ്ടി കാണിച്ച പോലെ കേരളം പോലുള്ള നാട്ടില്‍ നവോത്ഥാനത്തിനു ഏറെ സാധ്യതയുള്ളതാണ് മഹല്ല് സംവിധാനം എന്നതില്‍ തര്‍ക്കമില്ല.എന്നാല്‍ ഇപ്പോഴത്തെ മഹല്ലു പള്ളികളില്‍ നമസ്‌കാരം ഒഴിച്ചാല്‍ നടക്കുന്നധികവും അനിസ്‌ലാമിക പ്രവര്‍ത്തനങ്ങളാണല്ലോ!അതു കൊണ്ടൊക്കെയാണ് മഹല്ലു സംവിധാനത്തിലെ എല്ലാ നന്മകളും ഉള്‍കൊണ്ട് ഇതര ആശയങ്ങളിലുള്ളവര്‍ വെവ്വേറെ പള്ളികളും മറ്റു അനുബന്ധ സംവിധാനങ്ങളും ഉണ്ടാക്കി,മഹല്ലിന്റേതായ അധികാരങ്ങളില്ലെങ്കിലും പ്രവര്‍ത്തിച്ചു പോരുന്നത്.ഇത്തരം വിഭാവനകളില്‍ ഉരുത്തിരിഞ്ഞ് പണിതുയര്‍ത്തിയ പള്ളികളില്‍ പോലും വിപുലമായ പല പദ്ധതികളും ആസൂത്രണം ചെയ്‌തിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം നമസ്‌കാരങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നതായാണ് കാണുന്നത്.
ഉദയം പരിധിയില്‍ അതിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമെന്നോണം ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഖുബാ പള്ളിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി ചര്‍ച്ചയ്‌ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന എളിയ അഭിപ്രായം രേഖപ്പെടുത്തുന്നു.

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വളരെ നല്ല സംവിധാനങ്ങളോടെ നിലവിലുള്ള ഈ പള്ളി,മറ്റു മഹല്ലുകള്‍ക്ക് പ്രയോജനപ്രദമാകുന്ന തരത്തില്‍ മാതൃകാപരമായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും നടത്തിക്കൊണ്ടു പോകാനും കഴിയണം.അതിനാവട്ടെ ഇനിയുള്ള ചര്‍ച്ചകള്‍..അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
നാസര്‍ എരവളപ്പില്‍