നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, February 16, 2016

വിലപ്പെട്ട സം‌വിധാനത്തിന്റെ വിലയറിയാത്തവര്‍

വിലപ്പെട്ട സം‌വിധാനത്തിന്റെ വിലയറിയാത്തവര്‍:വി.എം.കെബീർ
ചിലയിടങ്ങളിൽ മഹല്ല് കമ്മിറ്റി എന്നാൽ പള്ളിക്ക് വരുമാനമുളള വസ്തു വകകൾ നോക്കി നടത്തലും,പള്ളി മദ്രസ തെങ്ങും,മാങ്ങയും വിറ്റ് മുഅല്ലിമീങ്ങള്‍ക്ക്‌ ശമ്പളം നല്‍‌കലും,സാധാരണയായി നടത്താറുളള ചില ആണ്ടറുതികള്‍ സംഘടിപ്പിക്കലും, അത് പൊലെ തന്നെ നിക്കാഹിന്റെ സാക്ഷ്യ പത്രങ്ങള്‍ അനുവദിക്കലും ഒക്കെയാണ്‌ തങ്ങളുടെ ചുമതല എന്നാണ്.എന്നാൽ ഗൗരവമായി ചിന്തിക്കുകയാണങ്കിൽ ഒരു മഹല്ല് പ്രസിഡണ്ടിന്  ഏതാണ്ട് ഒരു പ്രാദേശിക നിയമ പാലകന്റെ പദവിയുണ്ടാവും ഒരു പക്ഷെ അതിലധികം അധികാരവും.
ഇങ്ങനെയുള്ള  നീതിന്യായ വ്യവസ്ഥ അറിയുന്നവരും,ആ സ്ഥാനം അലങ്കരിക്കുന്നവരും ഇതര സമുദായക്കാരായ മിഷനറിക്കാരാണ്.എന്താണ് നമ്മുടെ മഹല്ലിന്റെ സ്ഥാനവും, വിലയും,വലുപ്പവും,അധികാരങ്ങളും നമ്മൾ അറിയാതെ പോകുന്നത് ?
വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം പോലും പരിമിതപ്പെടുത്തുന്ന സൂചനകള്‍ ചില പള്ളികളില്‍ കാണാം.വഖഫ് ചെയ്ത് കഴിഞ്ഞാൽ അത് അല്ലാഹുവിന്റ ഭവനമായി "വ അന്നൽ മസാജിദ ലില്ലാ ഫലാ തദ്അ മ അല്ലാഹി അഹദാ "പിന്നെ ജമാഅത്തിന് ശേഷം വന്ന ഒരു മുസാഫിറാണങ്കിൽ അയാൾ കൊതു കടിയും,ചൂടും സഹിച്ച് നമസ്കാരിക്കണോ?ഇശാ മഗ്‌രിബിന്റെ ഇടയിൽ എത്രയോ സുന്നത്ത് നമസ്കാരിക്കുന്നവരും ഉണ്ടാവും?വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നവരും ഖത്തം തീർക്കുന്നവരും എത്രയോ ആളുകളുണ്ടാവും ?രണ്ടു യൂണിറ്റ് വൈദ്യുതി  കൂടുതൽ ഉപയോഗച്ചാൽ സാമ്പത്തിക മാന്ദ്യം സംഭവിക്കുന്നതാണോ നമ്മുടെ കേരളത്തിലെ വരുമാനമുളള പളളികൾ ?.സൂചിപ്പിച്ചത് ചില അനൗചിത്യങ്ങളെ കുറിച്ചാണ്‌.ഇത് പള്ളിയുടെ അകത്തെ കാര്യങ്ങൾ ഇനി പുറത്തോട്ട്  ശ്രദ്ധിക്കാം.
പളളി മഹല്ലുകൾ പരിപാലിക്കുക വഴി മഹല്ല് നിവാസികൾക്ക് ഉന്നമനവും,ഉപകാരപ്രദവും ആവും വിധം നിയമ ഭേദങ്ങൾ വരുത്തി മഹല്ല് എന്ന മഹത്തായ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുക എന്നതാണ് ഏറെ ഉത്തമവും,അനുവാര്യവും. ചില മഹല്ലുകളിൽ നടക്കുന്ന തീരുമാനങ്ങൾ, ചർച്ചകൾ,അഭിപ്രായങ്ങൾ എന്നിവ അതിലുൾപ്പെട്ട അംഗങ്ങൾ മാത്രമേ അറിയാറുളളൂ.
മഹല്ലിനേയും,മഹല്ല് നിവാസികളേയും ഒത്തൊരുമിച്ചു കൊണ്ട് പൊകാനും വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനും ഒരു പാട് ഊർജ്ജവും, അധികാരങ്ങളും,ഉത്തരവാദിത്വവും മഹല്ല് കമ്മിറ്റികൾക്കുണ്ട് അത്  ആർജ്ജിക്കേണ്ട വഴിയാണ് ചിന്തിക്കേണ്ടത്.
വിജ്ഞാനവും,വിനോദവും,വിദ്യാഭ്യാസവും,വികസനവും,പ്രബോധനവും മഹല്ലുകൾ ശ്രദ്ധിക്കുകയും, പ്രവർത്തിക്കുകയും ചെയ്യേണ്ട മേഘല തന്നെയാണ്.ഉദാഹരണത്തിനു മഹല്ല് നിവാസികൾക്കോ, അതിൽ പെടുന്ന വിദ്യാർത്ഥികൾക്കോ,രക്ഷിതാക്കൾക്കോ ഉന്നത വിദ്യാഭ്യാസത്തിനുളള മാർഗ്ഗദർശം നൽകാനും അതിനോടനുബന്ധിച്ചുളള സംശയങ്ങൾക്ക് മറുപടി നൽകാനും  മഹല്ലുകാർക്ക് കഴിയുന്നുണ്ടോ?ഏതല്ലാം കോഴ്സുകൾക്കാണ് മുന്നോട്ട് സാധ്യത എന്നും, നമ്മുടെ സമുദായത്തിനുളള സ്കോളർഷിപ്പ് സംവിധാനങ്ങളെ എങ്ങനെ ഉപയോഗിക്കാം എന്നീ കാര്യങ്ങൾ മഹല്ല് നിവാസികൾക്ക് പകർന്നു നൽകേണ്ട ചുമതലയും മഹല്ല് നിർവഹിച്ചാൽ മാത്രമേ വിജ്ഞാനത്തിൽ വികസനം കൊണ്ട് വരാൻ മഹല്ലിന് സാധ്യമാവുകയുള്ളൂ.
മഹല്ല് നിവാസികളുടെ ആദർശങ്ങൾ പലതായിരുന്നാലും,എല്ലാവരും ഒരേ സമയത്ത് നമസ്കാരിക്കുന്നവരും,ഒരേ സമയം നോമ്പനുഷ്ടിക്കുന്നവരും,സക്കാത്തും,ഹജ്ജും ഒരേ സമയത്ത് നിർവഹിക്കുന്നവരുമാണ്ല്ലോ വിശ്വാസികൾ അപ്പോൾ വ്യക്തിപരമായ ആദർശങ്ങൾ ഒഴിവാക്കി ദീനിയായ ആദർശങ്ങൾ മുറുകെ പിടിച്ചു പ്രബോധനപാതയും വികസിക്കാവുന്നതാണ്.
ഉദാഹരണത്തിന് മഹല്ലിന്റെ വലുപ്പവും ചിന്തകളും അനുസരിച്ച് ഓരോ ഏരിയയിലു മാസത്തിലോ രണ്ട് മാസം കൂടുമ്പോളോ ഒരു"ഖവാത്തിമീൻ സദസ്സ് "സംഘടിപ്പിക്കുകയാണങ്കിൽ സ്ത്രീകളുടെ ജ്ഞാനം വർധിക്കുകയും,അന്യോന്യം സമ്പർക്കം പുതുക്കാനും കഴിയുന്നതോടൊപ്പം അവരും മഹല്ലിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. വിനോദത്തിലായാലും മഹല്ലിന് അഭിമാനമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.ഒരു ഖിറാഅത്       മത്സരമോ,ഹദീസ് കാമ്പൈനോ,അതല്ലെങ്കിൽ ഒരു ഭക്ഷണമേള ഒരുക്കിയൊ മഹല്ല് നിവാസികളുടെ സംഗമം നടത്താവുന്നതാണ്.ഈ വക സംഗമങ്ങൾ ഒക്കെ തന്നെയും വളരെയേറെ ചർച്ച ചെയ്യപ്പെടുന്നതും,സന്തോഷപരവുമാണ്.കൂടാതെ ഇസ്ലാംമിക് ബാങ്കിങ്ങ് സംവിധാനത്തിനുളള അറിവും, സാധ്യതയും, അവസസരവും, മഹല്ല് നിവാസികളോട് പങ്ക് വെച്ചാൽ നിവാസികളുടെ സാമ്പത്തിക സ്ഥിതിയും മഹല്ലിന് വികസിപ്പിക്കാൻ കഴിയും. പലിശരഹിതവും എന്നാൽ ലാഭവിഹിതം ലഭിക്കുന്നതായ ഒട്ടേറെ നിക്ഷേപങ്ങൾ ഇന്ന് ഇസ്ലാമിക് ബാങ്കിങ്ങിലൂടെ സാധ്യമാണ്.മറ്റു നിക്ഷേപങ്ങളുടെ പലിശ ഏത് വിധേനയാണ് കൈകാര്യം ചെയ്യേണ്ടതെന്ന രീതികളും ഈ സംവിധാനത്തിൽ ലഭ്യമാണ്. മുസ്ലിംസമുദായത്തിന്റെ ക്ഷേമത്തിനും,മുസ്ലിം വനിതകൾക്ക് വേണ്ടി പ്രവർത്തിക്കുന്നതും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ തരുന്നതുമായ ഒട്ടേറെ സന്നദ്ധ സഘടനകൾ ഇന്ന്  സമുദായത്തിൽ രൂപപ്പെട്ടിണ്ട്. മഹല്ല് മുഖേന ഇത്തരം സഹായം ലഭിക്കാവുന്നതുമാണ്.

ഇത്തരം  പ്രവർത്തനങ്ങൾ നമ്മുടെ   മഹല്ലുകളെ നല്ല നിലവാരത്തിലേക്ക് ഉയർത്താനും,മാതൃകാ മഹല്ല് എന്ന സ്ഥാനക്കയറ്റം കിട്ടാനും ഏറെ സഹായകമാവും എന്നതിൽ സംശയമില്ല.ഗ്രൂപ്പ് വ്യത്യാസമില്ലാതെ സദുദ്ധേശത്തോടെ ഒത്തൊരുമിച്ചു മുന്നോട്ട് പോയാൽ ലക്ഷ്യം വിജയം കണ്ടെത്തും.
ആശംസകളോടെ
വി.എം.കെബീർ തിരുനെല്ലൂർ