നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, February 13, 2016

ഇനിയും മരിക്കാത്ത ഭൂമി.

ഒ.എൻ.വി ഒരു ഓർമ്മ: റഷീദ്‌ പാവറട്ടി.
പണ്ട്‌,പ്രൊഫഷണൽ നാടക വേദിയുമായി കേരളത്തിൽ ചുറ്റിക്കറങ്ങിയിരുന്ന കാലം.കവിതകൾ മനഃപ്പാഠം പഠിച്ച്‌ ചില വേദികളിൽ അവസരത്തി നൊത്ത്‌ ചൊല്ലിയിരുന്നു.ഒ.എൻ .വി യും ബാല ചന്ദ്രൻ ചുള്ളിക്കാടുമായിരുന്നു പ്രിയപ്പെട്ടവർ.കൊല്ലം കുണ്ടറയിൽ ഫൈനാൻസ്‌ സൊസൈറ്റിയുടെ വാർഷിക പരിപാടി.ഒരു അമ്പല ഗ്രൗ ണ്ടിലായിരുന്നു വേദി. ഒ.എൻ.വിയായിരുന്നു ഉദ്‌ഘാടകൻ.സാസ്കാരിക പരിപാടിയിൽ എനിക്ക്‌ കവിത ചൊല്ലാൻ അവസരം ലഭിച്ചു. ശരിക്കും ആ സന്ദർഭം ഞാൻ ഉപയോഗിച്ചു. അമ്പല പരിസരമായതിനാൽ ഒ എൻ വി യുടെ ദീർഘ കവിത  'കൃഷ്ണ പക്ഷത്തിലെ പാട്ട്‌ ' തന്നെ ഞാൻ തെരഞെടുത്തു.മനസ്സറിഞ്ഞു ചൊല്ലി.
"ഞങ്ങളുടെ കണ്ണനെയുമപഹരിച്ചൂ നിങ്ങൾ
ഞങ്ങളുടെ സർവ്വസ്വമപഹരിച്ചൂ..."
കവിത ശരിക്കും ഏറ്റു.നിറുത്താത്ത കൈ അടികൾ തിരയടിച്ചു.ഒ എൻ വി കാണുന്നു കേൾക്കുന്നു എന്നതായിരുന്നു എന്റെ സന്തോഷം.ഉദ്‌ഘാടനം കഴിഞ്ഞ്‌ അദ്ധേഹം പൊകും നേരം നാടക സംവിധായകർ കഴിബ്രം വിജയേട്ടനും ടി. കെ മധു ച്ചേട്ടനും എന്നെ
അദ്ധേഹത്തിന്ന് പരിചയ പ്പെടുത്തി.ഗൗരവഭാവത്തിലാണങ്കിലും "തെറ്റു കൂടാതെ ചൊല്ലി.ഇവിടേക്ക്‌ പറ്റിയത്‌ തന്നെ...." എന്നു പറഞ്ഞിട്ട്‌ അദ്ധേഹം കൈതന്നു.നടന്നകലു മ്പോൾ ഞാൻ മനസ്സിലിങ്ങനെ ആ വരികൾ ചൊല്ലി " ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മ ശാന്തി......"
(ഞാനേറെ ഇഷ്ട പ്പെടുന്ന കവിതകളിൽ ആദ്യ പട്ടികയിലാൺ ഒ.എൻ. വി യുടെ  'ഭൂമി ക്കൊരു ചരമ ഗീതം' എന്ന കവിത )

കാല ഗമനങ്ങളിൽ കാവ്യ കോലങ്ങൾ പലവിധ മാറ്റങ്ങൾക്കും വിധേയമായി.ഒ.എൻ.വി യുടെ കവന ശേഷിപ്പുകളെ മാറ്റാനൊ മായ്ക്കാനൊ കാലഗീതികൾക്കൊന്നിനുമാകില്ല.

ഇപ്പോള്‍ കഴിഞ്ഞതു പോലെ തോനുന്നു ആ രംഗങ്ങൾ....

റഷീദ്‌ പാവറട്ടി.