നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, April 12, 2016

നന്മകളുടെ നിറകുടം

നന്മകളുടെ നിറകുടം.നൌഷാദ് വൈലത്തൂർ.
കഴിഞ്ഞ ദിവസം റിയാദിൽ വെച്ച് മരണപ്പെട്ട എന്റെ പ്രിയ സ്നേഹിതൻ മുല്ലശ്ശേരി കണ്ണോത്ത് സ്വദേശി കബീർ സാഹിബ് റിയാദിലെ എന്റെ പ്രവാസ ജീവിതത്തിനിടയിൽ പരിചയപ്പെട്ട ആത്മമിത്രം, ഒരു പാട് നന്മകളുടെ നിറകുടമായ സൗമ്യ ശീലനായ അദ്ദേഹം പ്രവാസ ജീവിതം തേടി റിയാദിലെത്തിയപ്പോള്‍ കുറഞ്ഞ കാലം എന്റെ അതിഥിയായി ഉണ്ടായിരുന്നു. ഒരാളുടെ വ്യക്തി ജീവിതം മനസ്സിലാക്കാൻ ഒന്നിച്ചു ജീവിക്കുക എന്നത് വളരെ അർത്ഥവത്താണ് എന്ന് മനസ്സിലാക്കിയത് അപ്പോഴാണ്.ആ ജീവിത വിശുദ്ധിയും, കർമരംഗത്തെ നിസ്വാർത്ഥ സേവനവും അനുകരണീയമായിരുന്നു - എത്ര വൈകി കിടന്നാലും തഹജ്ജുദ് നിസ്‌കാര മടക്കമുള്ള ആരാധന കർമ്മങ്ങളെ മുന്നോട്ട് കൊണ്ടു പോയിരുന്നത് ഓർത്തു പോകുകയാണ്.

എന്റെ മത, രാഷ്‌ട്രീയ സംഘടനയിൽ നിന്ന് വ്യത്യസ്ഥമായി ചിന്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രവാസി സംഘടനയുടെ പ്രവർത്തകനായും പിന്നീട് പ്രാസ്ഥാനിക തലത്തില്‍ ഉയര്‍‌ന്ന പദവികളില്‍ എത്തിയപ്പോഴും തന്റെ ആദർശങ്ങളും അഭിപ്രായങ്ങളും നിലനിർത്തി കൊണ്ട് ഞാൻ പ്രതിനിധാനം ചെയ്‌തിരുന്ന കെ.എം.സി.സി ഇസ്‌ലാമിക് സെന്ററിന്റെയും പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അതിലെല്ലാം പങ്കാളിയാകാനുള്ള മനസ്സു തന്നെയായിരുന്നു അദ്ഹേത്തെ വിത്യസ്ഥനാക്കിയിരുന്നത്.ഞാൻ റിയാദിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് പോരുമ്പോൾ " ഈ സൗഹ്യദം മരണം വരെ നിലനിർത്തണമെന്ന് " പറഞ്ഞത് ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു. ഒരു ജേഷ്ഠ സഹോദരനെപ്പോലെ ബഹുമാനിക്കുകയും,ആദരിക്കുകയും ചെയ്‌തിരുന്ന മാതൃകാ വ്യക്തിത്വം.

കബിര്‍ സാഹിബിന്‌ പെട്ടന്നുണ്ടായ അസുഖത്തെ തുടര്‍ന്ന്‌ അബോധാവസ്ഥയില്‍ റിയാദ് മെഡിക്കൽ കെയർ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ യഥാ സമയം വിവരങ്ങൾ  അറിയിച്ചിരുന്ന മജീദ്‌ക്ക, ഹനീഫ പാടൂർ അതുപോലെ അല്‍‌പം ഭേദമായാൽ നാട്ടിലേയ്‌ക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞ തൃശൂർ ജില്ലാ കെ.എം.സി.സി സൗദിയിലെ ജീവകാരുണ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ മൊയ്‌തീന്‍ കുട്ടി തെന്നലയോടുള്ള കടപ്പാടും രേഖപ്പെടുത്തട്ടെ. കബീർ സാഹിബിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബങ്ങൾ സുഹൃത്തുക്കൾ പ്രാസ്ഥാനിക സഹോദരങ്ങള്‍ എന്നിവരോടൊപ്പം ഈ ദുഃഖത്തില്‍ ഞാനും പങ്കാളിയാകുന്നു.

കുടുംബത്തിന് സമാധാനവും, ക്ഷേമവും ഐശ്വര്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ അതിലുപരി പരേതന്‌ മഗ്‌ഫിറത്തിന്നും മർഹമത്തിന് വേണ്ടി പ്രാർത്ഥിക്കന്നു.നാഥാ നീ അനുഗ്രഹിക്കണേ...
പ്രാർത്ഥനയോട...
നൌഷാദ് വൈലത്തൂർ.