നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, May 11, 2016

വിചാരണ ദിനത്തിലെ അത്താണി

വിചാരണ ദിനത്തിലെ അത്താണി:വി.എം കെബീർ.
ഇന്ന് ഓഫീസിൽ നിന്നും  വളരെയധികം വൈകി വരുന്ന വഴിയാണ് മഗ് രിബ് ബാങ്ക് കൊടുക്കുന്നത് കേട്ടത്.വീട്ടിൽ എത്തിയപ്പോൾ തന്നെ ഏകദേശം ഖളാഅ്‌ ആയിരിക്കുന്നു.പെട്ടെന്ന് വുദു എടുത്തു നമസ്കാരത്തിനായി നിയ്യത്ത് ചെയ്തു കൈ കെട്ടി വുദുവിന്റെ വെള്ളം ശരീരത്തിലൂടെ ഒലിക്കുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് എനിക്ക് ഓർമ്മ വന്നത് വളരെ പ്രധാനപ്പെട്ട ഒരു മരുന്ന് ഉമ്മാക്ക് വാങ്ങാനുള്ള കാര്യം മറന്നിരിക്കുന്നു..ഓഫീസിലെ തിരക്ക് കാരണം ഉച്ച ഭക്ഷണം പോലും കഴിച്ചില്ല. ഞാൻ ഒരു പാട് ക്ഷീണിതനായിരുന്നു സുജൂദിൽ പോകുന്ന സമയത്ത് നമസ്കാരത്തിൽ പൂർണമായും ശ്രദ്ധിക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു..

പെട്ടെന്ന് എന്റെ ശ്രദ്ധ ഒരു മൈതാനത്തിലേക്ക്  പോയി അവിടെ സാഗരം പോലെ ജനക്കൂട്ടമാണ് എല്ലാവരുടെയും കൈയിൽ ഓരോ പുസ്തകം ഉണ്ടായിരുന്നു.എനിക്കൊന്നും മനസ്സിലായില്ല ആരോ ഒരാൾ വന്നു എന്റെ കൈകളിൽ ഒരു പുസ്തകം തന്നു അതിൽ എന്റെ പേര് എഴുതിയിരിക്കുന്നു..

ഞാൻ തുറന്നു നോക്കിയപ്പോൾ അതിൽ എന്റെ നന്മയും തിന്മയും എഴുതിയിരിക്കുന്നു. എന്റെ ബോധം മറയാൻ തുടങ്ങി. യാ അല്ലാ..ഞാൻ മരിച്ചു പൊയോ..ഞാൻ ചുറ്റും കണ്ണോടിച്ചു നോക്കി.എല്ലാവരും അവരവരുടെ പുസ്തകം ഏൽപ്പിക്കാൻ നിരയായി നിൽക്കുന്നു. എനിക്ക് തീർച്ചയായി ഞാൻ മരണപ്പെട്ടിരിക്കുന്നു.എല്ലാവരുടെയും പോലെ എനിക്കും നന്മ തിന്മയുടെ കണക്ക് ബോധിപ്പിക്കേണ്ടി വരും.ഞാനും എന്റെ പുസ്തകം ഏൽപ്പിച്ചു കാത്തു നിന്നു...എല്ലാവരും വിജയ പരാജയത്തിന്റെ കണക്കിനായി കാത്തു നിൽക്കുന്നു.

എനിക്ക് എന്റെ കാതുകളെ വിശ്വാസിക്കാനായില്ല..ആദ്യത്തെ ഊഴം എന്റെതായിരുന്നു എന്റെ  പേരാണ് ആദ്യം വിളിച്ചത്..എന്റെ കൈ കാൽ വിറക്കാൻ തുടങ്ങി, ഹൃദയം സ്തംഭിച്ചത് പോലെ, എന്തായിരിക്കും എന്റെ വിധി,എന്തായിരിക്കും എന്റെ അന്ത്യം..?അപ്പോൾ അതാ വലിയ അട്ടഹാസ ശബ്ദം.."ജഹന്നം"...

എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല എന്റെ അന്ത്യം നരകമാണെന്നത്. ഞാൻ വാവിട്ട് നിലവിളിച്ചു..കണ്ണീരിൽ ഞാനാകെ കുളിച്ചിരിക്കുന്നു...എന്റെ ശരീരം തളർന്ന് ഞാൻ വീണു പോയി..അപ്പോൾ അതാ വളരെ ഭയാനകമായ രണ്ട് നിഴലുകൾ എന്റെ അടുത്ത് നിൽക്കുന്നു..അവരതാ എന്നെ ഭൂമിയിലൂടെ വലിച്ചിഴച്ച് കൊണ്ടു പോകുന്നു...

ഞാൻ ഉച്ചത്തിൽ കരയുന്നതോടൊപ്പം തന്നെ എന്റെ രക്ഷക്കായി യാചിക്കുന്നു. എന്റെ രക്ഷക്കായി ആരും വരുന്നില്ല എന്നെ ആരും നോക്കുന്ന് പോലും ഇല്ല.ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല,ഞാൻ കളവ് പറഞ്ഞിട്ടില്ല,ഞാൻ അന്യന്റെ മുതൽ എടുത്തിട്ടില്ല,ഞാൻ ഗീബത്ത്,ഫിതന തുടങ്ങിയതൊന്നിലും ഏര്‍‌പെട്ടിട്ടില്ല.ഞാൻ യതീമിന്റെ അവകാശം എടുത്തവനല്ല, അല്ലാഹുവിന് ഇഷ്ടമില്ലാത്ത ഒന്നും ഞാൻ ചെയ്തിട്ടില്ല. പിന്നെ എന്തിനാണെന്നെ  നരകത്തിലേക്ക് കോണ്ട് പോകുന്നത്.?? ആരും എന്റെ യാചന ചെവിക്കൊണ്ടില്ല എന്നെ  നരകത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുന്നു. നരകത്തിനു അടുത്തു എത്താറായി..ആ നരകാഗ്നിയുടെ ചൂട് ഞാൻ തിരിച്ചറിയാൻ തുടങ്ങി..അതിന്റെ വാതിൽ ഒരുപാട് അകലെയാണ് അതിൽ നിന്നും ഒരട്ടഹാസം കേൾക്കുന്നു നകരത്തിലെ ഏതോ ഉഗ്രജീവി ചങ്ങല പൊട്ടിച്ച് എന്നെ ഉപദ്രവിക്കാൻ വരുന്നു എന്ന് എനിക്ക് ആ അട്ടഹാസം കേട്ടിട്ട് തോന്നുന്നു.. എന്റെ ബോധം മറയാൻ തുടങ്ങി...അപ്പോൾ ആണ് ഞാൻ നമസ്കരിച്ച നമസ്കാരംത്തിനെ ഓർത്തത് തീർച്ചയായും അതെന്നെ രക്ഷിക്കും
ഞാൻ എന്റെ നമസ്കാരത്തെ വിളിച്ചു കേഴുന്നു, എന്റെ നമസ്കാരമേ നീ എവിടെയാണ്..എനിക്ക് വേണ്ടി സാക്ഷ്യം പറയൂ..അല്ലാഹുവേ ദുനിയാവിൽ നിന്റെ ചൂട് സഹിക്കാൻ കഴിവില്ലാത്ത ഞാൻ എങ്ങനെ സഹിക്കും ഈ അഗ്നി കുണ്ഡത്തെ.??

യാ നഫ്ര്‌സീ ..യാ അല്ലാ..എന്റെ നിലവിളിയും കരച്ചിലും തുടരുകയാണ്..ഞാൻ എന്റെ നമസ്കാരത്തെ വിളിക്കുന്നു,ഞാൻ എന്റെ നോമ്പിനേയും,സദഖയേയും വിളിക്കുന്നു,ഞാൻ എന്റെ മുത്ത് നെബിയുടെ സുന്നത്തിനെ വിളിക്കുന്നു...ഒരാളും എന്റെ രക്ഷിക്കാൻ വന്നില്ല..താമസിയാതെ ഒരു ഭീകര രൂപം എന്നെ ആ "ജഹന്നം"എന്ന നരഗാഗ്നിയിലേക്ക് തള്ളിയിട്ടു....ഞാൻ ആ അഗ്നികുണ്ഡത്തിലേക്ക് വീഴുന്നു...എന്റെ ഗേഹം നരകമാണെന്ന് എനിക്ക് തിരിച്ചറിവുണ്ടായി.ഉടനെ എന്നെ പിന്നിൽ നിന്നും ആരോ പിടിച്ചുയർത്തി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നകരത്തിന്റെ വാതിലിൽ  ഒരു വയോധ്യകൻ നിൽക്കുന്നു. വെളുത്ത,പുഞ്ചിരി തൂകി  ശോഭയാർന്നമുഖം അദ്ദേഹം എന്നെ സ്പർശിച്ചത് മുതൽ എന്റെ ശരീരം കുളിർക്കാൻ തുടങ്ങി.ഞാൻ അദ്ദേഹത്തോട് ചോദിച്ചു താങ്കൾ ആരാണ് എന്തിനാണെന്നെ രക്ഷിച്ചത് ? അവിടുന്ന് മറുപടിയുണ്ടായി.."ഞാൻ  നീ നമസ്‌കരിച്ച നമസ്കാരമാണ് "
ഞാൻ കോപത്തോടെ ചോദിച്ചു "നിങ്ങൾ ഇത്രയും നേരം എവിടെയായിരുന്നു താങ്കൾ കുറച്ചു കൂടെ വൈകുകയാണങ്കിൽ ഞാൻ നരകത്തിലേക്ക് താഴ്ന്നു പോകുമായിരുന്നു"അദ്ധേഹത്തിന്റെ മറുപടി."നീയും എന്നെ കൃത്യസമയത്ത് നിർവഹിക്കാറില്ലല്ലോ ? വൈകിയാണല്ലോ എന്നെ ഓർക്കാറ് പതിവ്"
ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. ആരോ എന്റെ ശരീരത്തിൽ കുലുക്കി വിളിക്കുന്നു ഞാൻ നോക്കിയപ്പോൾ എന്റെ ഉമ്മ അരികിൽ ഇരിക്കുന്നു. ചോദിക്കുന്നു നീ എന്താണ് ഉറക്കത്തിൽ "നമസ്കാരത്തിനേയും സുന്നത്തിനെയും മറ്റും ഉച്ചത്തിൽ വിളിച്ചിരുന്നത്"എന്റെ സന്തോഷം ആനന്ദാശ്രുക്കളായി ഉമ്മാനെ കെട്ടി പിടിച്ചു കരഞ്ഞു..ഇല്ല ഞാൻ മരിച്ചിട്ടല്ല..ഞാൻ മരിച്ചിട്ടല്ല....
ഇനി ഞാൻ നമസ്കാരം പാഴാക്കതെ നിർവഹിക്കും..സഹോദരങ്ങളെ...നമസ്കിക്കുക..നിനക്ക്‌ വേണ്ടി മറ്റുള്ളവര്‍ നമസ്‌കരിക്കും മുമ്പ്‌..നീ നമസ്‌കരിക്കുക..അല്ലാഹുവേ ഞങ്ങളിൽ പ്പെട്ട എല്ലാവരേയും നിനക്ക് പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ ചേർത്ത് കൊണ്ട് അനുഗ്രഹിക്കണമേ നാഥാ....
വി.എം കെബീർ