ദോഹ:ഖത്തര്‍ ഖൈരിയ്യയുടെ ആഭിമുഖ്യത്തില്‍ എഫ്.സി.സി യുടെ സഹകരണത്തോടെ ഉദയം പഠനവേദിയുടെ ഇഫ്‌ത്വാര്‍ സംഗമം അസീസിയ്യയിലെ ഖൈരിയ്യ ഖൈമയില്‍ സംഘടിപ്പിച്ചു.നീണ്ട വര്‍ഷങ്ങള്‍ പിന്നിട്ട ഉദയം പഠനവേദിയുടെ നാള്‍വഴികള്‍ എന്‍.കെ മുഹിയദ്ധീന്‍ സദസ്സുമായി പങ്കുവെച്ചു.സമ്പന്നമായ സദസ്സ്‌കൊണ്ട് സംഗമം ധന്യമാക്കിയ പ്രദേശ വാസികളുടെ വിശിഷ്യാ യുവ സമൂഹത്തിന്റെ സഹകരണത്തില്‍ അധ്യക്ഷന്‍ അബ്‌ദുല്‍ ജലീല്‍ എം.എം സന്തുഷ്‌ടി രേഖപ്പെടുത്തി.അസീസ് മഞ്ഞിയില്‍ ഉദ്‌ബോധനവും പ്രാര്‍ഥനയും നടത്തി.ജനറല്‍ സെക്രട്ടറി ജാസ്സിം എന്‍.പി നന്ദി പ്രകാശിപ്പിച്ചു.